HOME
DETAILS
MAL
നോക്കുകൂലി തിരിച്ചുനല്‍കി
backup
September 14 2017 | 04:09 AM
കോഴിക്കോട്: ഗാര്‍ഹിക ആവശ്യത്തിനായി കൊണ്ടുവന്ന സാന്‍ഡ് സ്റ്റോണ്‍ ഇറക്കുന്നതിന് കോവൂര്‍ യു. സജിത്തില്‍നിന്ന് കോഴിക്കോട് പാലാഴി പാല ബൈപാസിലെ കയറ്റിറക്ക് തൊഴിലാളികള്‍ വാങ്ങിയ അമിത കൂലിയും നോക്കുകൂലിയും കോഴിക്കോട് റീജ്യനല്‍ ജോയിന്റ് ലേബര്‍ കമ്മിഷണര്‍ ഇടപെട്ട് തിരിച്ചുനല്‍കി. തൊഴിലാളികള്‍ അമിതമായി വാങ്ങിയ 24,333 രൂപ 12 ശതമാനം പലിശ സഹിതം 27,010 രൂപയാണു തിരിച്ചുനല്‍കിയത്.
അമിത കൂലിയും നോക്കുകൂലിയും തിരിച്ചുനല്‍കാന്‍ ജില്ലാ ലേബര്‍ ഓഫിസര്‍ ഉത്തരവിട്ടിട്ടും തിരിച്ചുകിട്ടിയില്ലെന്ന സജിത്തിന്റെ പരാതിയെ തുടര്‍ന്നാണ് വിഷയത്തില്‍ റീജ്യനല്‍ ജോയിന്റ് ലേബര്‍ കമ്മിഷണര്‍ ഇടപെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."