മദ്യവിരുദ്ധ ജനകീയ മുന്നണിയുടെ ഉപവാസ സമരം 21ന്
കല്‍പ്പറ്റ: ഇടതുപക്ഷ സര്‍ക്കാരിന്റെ ജനദ്രോഹപരമായ മദ്യനയം തിരുത്തണമെന്നാവശ്യപ്പെട്ട് മദ്യവിരുദ്ധ ജനകീയ മുന്നണി ജില്ലാ കമ്മിറ്റി കല്‍പ്പറ്റയില്‍ ഈമാസം 21 ഏകദിന ഉപവാസ സമരം നടത്തും. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് സമരം.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് സമരം ഉദ്ഘാടനം ചെയ്യും. സിസ്റ്റര്‍ ജോവിറ്റ അധ്യക്ഷയാകും. കല്‍പ്പറ്റ നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എ.പി ഹമീദ്, മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്, റസാഖ് കല്‍പ്പറ്റ, ഫാ. ജോണ്‍ വെട്ടിമൂല, സംസ്ഥാന വനിതാ ലഹരി നിര്മാജ്ജന സമിതി ജന. സെക്രട്ടറി ജയന്തി രാജന്, ഡോ. യൂസുഫ് നദ്വി, പി.എ ജയിംസ്, ഡോ. പി. ലക്ഷമണന് മാസ്റ്റര്‍, അബു ഗൂഡല്ലായി, ശശി ചേര്യംകൊല്ലി, ഷമീം പാറക്കണ്ടി, എന്‍.യു ബേബി, നസീര്‍ കോട്ടത്തറ, അബ്ദുല്‍ ഖാദര്‍ മടക്കിമല, വി. മുഹമ്മദ് ഷരീഫ്, ഡോ. വി.എം ജോസ്, പി.വി.എസ് മൂസ, സലാം മാസ്റ്റര്‍, മുജീബുറഹ്മാന്‍ സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."