
രാമലീല റിലീസ് ചെയ്യാന്‍ പൊലിസ് സംരക്ഷണം തേടി നിര്‍മാതാവ് ഹൈക്കോടതിയില്‍
കൊച്ചി : ദിലീപ് നായകനായ രാമലീല റിലീസ് ചെയ്യാന്‍ പൊലിസ് സംരക്ഷണം തേടി നിര്‍മാതാവ് ടോമിച്ചന് മുളകുപാടം ഹൈക്കോടതിയില്‍ ഹരജി നല്കി. സിനിമയുടെ ഷൂട്ടിംഗ് പൂര്‍ത്തിയായി പ്രദര്‍ശനത്തിനു തയ്യാറായ സമയത്താണ് പ്രധാന താരമായ ദിലിപിനെ അറസ്റ്റു ചെയ്തതെന്നും റിലീസിംഗ് മുടങ്ങിയെന്നും ഹരജിയില്‍ പറയുന്നു. കേസ് അവസാനിക്കുന്നത് വരെ സിനിമ റിലീസ് ചെയ്യാതിരിക്കുന്നത് വന്‍നഷ്ടമുണ്ടാക്കും.
ദിലീപിന്റെ അറസ്റ്റോടെ സിനിമാ മേഖല സ്തംഭനാവസ്ഥയിലാണ്. ദിലീപ് കൂടി സഹകരിക്കുന്ന ചിത്രങ്ങള്‍ക്കു വേണ്ടി കോടികള്‍ മുടക്കിയ നിര്‍മാതാക്കളുടെ നില പരിതാപകരമാണ്. നടന് ശ്രീനിവാസന് അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ അദ്ദേഹത്തിന്റെ വീടിനു നേരെ ചിലര്‍ കരി ഓയില്‍ പ്രയോഗം നടത്തി. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് ചിത്രം റിലീസ് ചെയ്യാന്‍ പൊലിസ് സംരക്ഷണം തേടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാരിനും പൊലിസിനും നിവേദനം നല്കിയിട്ടു നടപടിയുണ്ടായില്ലെന്നും ഹരജിയില്‍ പറയുന്നു. ഹരര്‍ജി ഹൈക്കോടതി ഇന്നു പരിഗണിച്ചേക്കും.
കഴിഞ്ഞ ജൂലായ് 21 നാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. നടിയെ ആക്രമിച്ച കേസില്‍ ജൂലായ് പത്തിന് ദിലീപ് അറസ്റ്റിലായതോടെ റിലീസിംഗ് മുടങ്ങി. 15 കോടി ചെലവിട്ടു നിര്‍മിച്ച സിനിമയുടെ പ്രചാരണത്തിന് ഒരു കോടി രൂപയോളം മുടക്കി കഴിഞ്ഞു.
ദിലീപ് അറസ്റ്റിലായതോടെ രാമലീല പ്രദര്‍ശിപ്പിച്ചാല്‍ തീയേറ്ററുകള്‍ക്ക് നേരെ ആക്രമണമുണ്ടാകുമെന്ന ആശങ്കയിലാണ് തീയേറ്റര്‍ ഉടമകള്‍. ദിലീപ് അറസ്റ്റിലായി രണ്ടു മാസം കഴിഞ്ഞിട്ടും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഹരജിയെന്നും വ്യക്തമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അനധികൃത ഫ്ലക്സ് ബോര്‍ഡ്; നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണം, അന്തിമ ഉത്തരവിറക്കി ഹൈക്കോടതി
Kerala
• a month ago
ബജറ്റില്‍ നിന്ന് രൂപയുടെ ചിഹ്നം ഒഴിവാക്കി തമിഴ്നാട്; പകരം തമിഴ് അക്ഷരം
Kerala
• a month ago
മുണ്ടക്കൈ പുനരധിവാസം; ഹാരിസണ്‍ എസ്റ്റേറ്റ് തല്ക്കാലം ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍
Kerala
• a month ago
'പാമ്പുകള്‍ക്ക് മാളമുണ്ട്....';അവധി കിട്ടാത്തതിന്റെ വിഷമം തീര്‍ത്തത് വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഗാനം പോസ്റ്റ് ചെയ്ത്; പിന്നാലെ എസ്ഐയ്ക്ക് സ്ഥലംമാറ്റം
Kerala
• a month ago
തകഴിയില്‍ ട്രയിന്‍ തട്ടി അമ്മയും മകളും മരിച്ചു; ആത്മഹത്യയെന്ന് സംശയം
Kerala
• a month ago
ഉച്ച നേരത്തെ പൊള്ളുന്ന വെയിലില്‍ ജോലി പാടില്ല; എന്നാല്‍ പൊരിവെയിലത്തും പണിയെടുപ്പിച്ച് ഉടമകള്‍
Kerala
• a month ago
'ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടു' ഡൽഹിയിൽ എത്തിയ ബ്രിട്ടീഷ് യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ
National
• a month ago
എന്‍.സി.പി സംസ്ഥാന അധ്യക്ഷനായി തോമസ് കെ തോമസ് ചുമതലയേറ്റു
Kerala
• a month ago
കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളിയുടെ മരണം: അന്വേഷണത്തിന് സമിതിയെ നിയോഗിച്ച് കേന്ദ്രം
Kerala
• a month ago
ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ്
Business
• a month ago
മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം
Kerala
• a month ago
ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure
uae
• a month ago
ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ
uae
• a month ago
ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്മെയില്‍; രണ്ടു പേര് അറസ്റ്റില്‍
Kerala
• a month ago
ഇന്നും ഒറ്റപ്പെട്ട മഴ, കാറ്റ് കൂടെ ഇടി മിന്നൽ മുന്നറിയിപ്പും
Weather
• a month ago
മീന്‍ കൊത്തിയതിനെ തുടര്‍ന്ന് അണുബാധ; യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റി
Kerala
• a month ago
ആശമാര്‍ നിരാശയില്‍; ഇന്ന് പൊങ്കാലയിടും
Kerala
• a month ago
ക്രൂ 10 ദൗത്യം മുടങ്ങി; സുനിത വില്യംസിന്റെ മടക്കം ഇനിയും വൈകും
Science
• a month ago
ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന് വില 65,000ത്തിന് തൊട്ടരികെ
Business
• a month ago
ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും
uae
• a month ago
രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today
Economy
• a month ago