HOME
DETAILS

'റോഡുകളുടെ അറ്റകുറ്റപണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം'

  
backup
September 14 2017 | 05:09 AM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%aa%e0%b4%a3%e0%b4%bf

 

ആലപ്പുഴ: തിരുവല്ല മുതല്‍ മാവേലിക്കര വരെയുള്ള റോഡില്‍ കാലാകാലങ്ങളില്‍ നടത്തേണ്ട അറ്റകുറ്റപണികള്‍ കൃത്യമായി ചെയ്യണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. റോഡിന്റെ ഇരുവശങ്ങളിലുമുള്ള ഗര്‍ത്തങ്ങള്‍ നികത്താന്‍ നടപടി സ്വീകരിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
അതോടൊപ്പം റോഡും റോഡിന്റെ വശങ്ങളും തമ്മിലുള്ള വ്യത്യാസം കുറച്ച് ഒരേ നിരപ്പിലാക്കുന്നതിനുള്ള നടപടികളും കൈക്കൊള്ളണമെന്ന് കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.റോഡിന്റെ എസ് വളവുകളില്‍ ഹമ്പുകള്‍ സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണം. റോഡ് നിര്‍മാണം പൂര്‍ത്തിയാക്കി അഞ്ച് വര്‍ഷ കാലയളവിനുള്ളില്‍ ഉണ്ടാകുന്ന കുഴികളും മറ്റ് അറ്റകുറ്റ ജോലികളും കരാറുകാരെ കൊണ്ട് സമയബന്ധിതമായി ചെയ്തു തീര്‍ക്കാന്‍ നടപടി സ്വീകരിക്കണം.
കായംകുളം-തിരുവല്ല പാതയില്‍ കെ.എസ്.റ്റി.പി നിര്‍മിച്ച റോഡുകള്‍ ടാറുകള്‍ ഇളകി ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടുവെന്നാരോപിച്ച് ബി. ജയകുമാര്‍ ഫയല്‍ ചെയ്ത കേസിലാണ് നടപടി. കുഴികള്‍ സമയബന്ധിതമായി നികത്തുന്നുണ്ടെന്ന് കെ.എസ്.റ്റി.പി യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജലഅതോറിറ്റിയുടെ പൈപ്പിലുണ്ടാകുന്ന ലീക്ക് അടയ്ക്കാത്തത് കാരണമാണ് പല സ്ഥലത്തും കുഴികള്‍ രൂപപ്പെടുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.പൊതുമരാമത്ത് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ക്കും കെ.എസ്.റ്റി.പി ചീഫ് എന്‍ജിനീയര്‍ക്കുമാണ് കമ്മിഷന്‍ നിര്‍ദേശം നല്‍കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  24 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  24 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  25 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  25 days ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  25 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  25 days ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago