ദേശീയ പാതയില്‍ കലവൂര്‍ സ്വദേശിയുടെ അപകടമരണം; സംഭവത്തില്‍ ദുരൂഹതകളേറെ
അമ്പലപ്പുഴ: വാഹനമിടിച്ച സ്ഥലത്തു നിന്ന് 15 കിലോമീറ്റര്‍ അപ്പുറം മൃതദേഹം കണ്ടെത്തിയത് പോലീസിനെ കുഴക്കുന്നു. ദേശീയപാതക്കരികിലുള്ള നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായതിനാല്‍ അന്വേഷണത്തെ ഗുരുതരമായി ബാധിക്കുമെന്നും സൂചന. കലവൂര്‍ സ്വദേശി സുനിലിന്റെ മൃതദേഹമാണ് ഇന്നലെ കളര്‍കോട് ചിന്‍മയ സ്‌കൂളിനു സമീപം കണ്ടെത്തിയത്.
പുലര്‍ച്ചെ 2-45 ന് അപകടം നടന്ന തോട്ടപ്പള്ളിയില്‍ നിന്ന് 15 കിലോമീറ്ററുകള്‍ക്കപ്പുറം കളര്‍കോട് മൃതദേഹമെത്തിയത് എങ്ങനെയെന്ന സംശയമാണ് ബാക്കി നില്‍ക്കുന്നത്. അജ്ഞാത വാഹനം ഇടിച്ച് റോഡില്‍ കിടന്ന സുനിലിന്റെ മൃതദേഹം മറ്റേതോ വാഹനത്തില്‍ കുരുങ്ങിയതാവാമെന്ന നിഗമനമാണ് പോലീസിന് ഇപ്പോള്‍ ഉള്ളത്. എന്നാലും കളര്‍കോട് ഭാഗത്തുവെച്ച് മൃതദേഹം റോഡരികില്‍ ഉപേക്ഷിക്കപ്പെട്ടത് എങ്ങനെയാണെന്ന ചോദ്യത്തിന് പോലീസിന് ഉത്തരമില്ല. മാത്രമല്ല ഇടിച്ച വാഹനത്തെ കുറിച്ചും പൊലിസിന് യാതൊരു തുമ്പും ലഭിച്ചിട്ടില്ല.പുത്തന്‍ നട,കോമന എന്നിവിടങ്ങളിലെ നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാണ്. താമല്ലാക്കല്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറ പ്രവര്‍ത്തിക്കുന്നുണ്ട്. നഗരപരിധിയിലുള്ള മറ്റ് നിരീക്ഷണ ക്യാമറ പരിശോധിച്ചാല്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
വാഹനത്തില്‍ മൃതദേഹം 15 കി.മിറ്ററോളം കുരുങ്ങി സഞ്ചരിച്ചുവെന്നതും അവിശ്വസനീയമാണ്. ഇങ്ങനെയെങ്കില്‍ റോഡില്‍ രക്തകറ വീഴേണ്ടതാണ്. എന്നാല്‍ 15 കി.മീറ്ററിനുള്ളില്‍ എങ്ങും രക്തക്കറ റോഡില്‍ കണ്ടിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."