HOME
DETAILS
MAL
ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം സന്തോഷകരം: ഉമ്മന്‍ ചാണ്ടി
backup
September 14 2017 | 06:09 AM
പാലാ : യെമനില്‍ ഭീകരരുടെ പിടിയിലകപ്പെട്ട ഫാ. ടോം ഉഴുന്നാലില്‍ മോചിതനായത് മലയാളികള്‍ക്ക് മുഴുവന്‍ സന്തോഷവും ആഹ്ലാദവും നല്കുന്ന വാര്‍ത്തായാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഫാ. ടോമിന്റെ രാമപുരത്തെ വീട്ടിലെത്തി ബന്ധുക്കളും സുഹൃത്തുക്കളുമായി സന്തോഷം പങ്കു വെയ്ക്കുകയായിരുന്നു അദ്ദേഹം.
വൈദികന്റെ മോചനത്തിനായി നടത്തിയ ശ്രമങ്ങള്‍ വിജയം കണ്ടതില്‍ അതിയായി സന്തോഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി. പ്രസിഡന്റ് ജോഷി ഫിലിപ്പ്, തോമസ് കല്ലാടന്‍, ഡി.സി.സി. ജനറല്‍ സെക്രട്ടറി സി.ടി രാജന്, വൈസ് പ്രസിഡന്റ് ബിജു പുന്നത്താനം, അനിത രാജു, മോളി പീറ്റര്‍, ഷൈനി സന്തോഷ്, ഡി. പ്രസാദ് ഭക്തവിലാസ്, ആന്‍സമ്മ സാബു, റോബി തോമസ്, ആനി തോമസ്, ബോന്നി കച്ചിറമറ്റം, ജോണി പള്ളിയാരടി, ആല്ബിന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."