കിനാനൂര്‍-കരിന്തളത്ത് പൊലിസ് പട്രോളിങ് ഊര്‍ജിതമാക്കി
നീലേശ്വരം: ശ്രീകൃഷ്ണജയന്തി ദിവസം അക്രമസംഭവങ്ങളുണ്ടായ കിനാനൂര്‍-കരിന്തളം പഞ്ചായത്തില്‍ പൊലിസ് പട്രോളിങ് ഊര്‍ജിതം. നീലേശ്വരം എസ്.ഐ മെല്‍വിന്‍ ജോസിന്റെ നേതൃത്വത്തിലാണു പട്രോളിങ് നടക്കുന്നത്. പെരിയങ്ങാനം ധര്‍മശാസ്താംകാവ് ക്ഷേത്രത്തില്‍ നിന്നു പുറപ്പെട്ട ശോഭായാത്രയെ ക്രമസമാധാന പ്രശ്‌നങ്ങളുന്നയിച്ചു പൊലിസ് തടഞ്ഞെങ്കിലും ശോഭായാത്ര സമാധാനപരമായി പിരിഞ്ഞു പോയിരുന്നു. ശോഭായാത്രയ്ക്കു വാദ്യമേളം ഒരുക്കാനായി പെരിയങ്ങാനത്തേക്കു വരികയായിരുന്ന കരിവെള്ളൂരിലെ വാദ്യസംഘത്തെ കാലിച്ചാമരത്തു തടയുകയും ചെണ്ട ഉള്‍പ്പെടെയുള്ള വാദ്യോപകരണങ്ങള്‍ നശിപ്പിച്ചതായും പരാതിയുണ്ട്.
പരിപാടിയില്‍ പങ്കെടുക്കാന്‍ ഓട്ടോയില്‍ വന്ന ബി.ജെ.പി പ്രവര്‍ത്തകനായ മണിയെ മര്‍ദിച്ചതായും പരാതിയുണ്ട്. മണിയെ പൊലിസാണു രക്ഷപ്പെടുത്തി വീട്ടിലെത്തിച്ചത്. വരഞ്ഞൂരില്‍ നിന്നു കാട്ടിപ്പൊയിലിലേക്കു നടന്ന ശോഭായ്ത്രക്കിടെ യാത്രയെ അനുഗമിച്ച ഓട്ടോ തകര്‍ത്ത കേസില്‍ ഒരാളെ അറസ്റ്റ് ചെയ്തു.വരഞ്ഞൂരിലെ ബി.ജെ.പി പ്രവര്‍ത്തകനായ സുഗതന്റെ റിക്ഷ തകര്‍ത്ത കേസില്‍ കാട്ടിപ്പൊയിലിലെ കെ. ബാലനെ(55)യാണ് അറസ്റ്റു ചെയ്തത്. ഇയാളെ പിന്നീടു ജാമ്യത്തില്‍ വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."