കേരള സാഹിത്യ അക്കാദമി കടലെഴുത്തുകള്‍ പഠന സമ്മേളനം 15 മുതല്‍
നീലേശ്വരം: കേരള സാഹിത്യ അക്കാദമിയുടെ കടലെഴുത്തുകള്‍ പഠനസമ്മേളനം 15 മുതല്‍ 17 വരെ നീലേശ്വരം അഴിത്തല കടപ്പുറത്തു നടക്കും. 150 പ്രതിനിധികള്‍ പരിപാടിയില്‍ സംബന്ധിക്കുമെന്നു സ്വാഗതസംഘം ചെയര്മാന് പ്രഫ.കെ.പി ജയരാജന്, സെക്രട്ടറി ഇ.പി രാജഗോപാലന്‍, സംഘാടകരായ പി.പി മുഹമ്മദ് റാഫി, പി കൃഷ്ണന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 15നു വൈകിട്ടു 4.30നു 'മീന്പെരുമ' ചിത്രപ്രദര്‍ശനം എം. രാജഗോപാലന്‍ എം.എല്‍.എ, എ.പി വിജയന് കണ്ണന് കാരണവര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യും. സാഹിത്യ അക്കാദമി അംഗം ടി.പി വേണുഗോപാലന്‍ അധ്യക്ഷനാകും.
5.30നു പാട്ടുകടല്. ആറിനു ജനശക്തി പട്ടേനയുടെ മരക്കാപ്പിലെ തെയ്യങ്ങള്‍ നാടകം. 16നു രാവിലെ ഒന്പതിനു രജിസ്ട്രേഷന്. 9. 45 നു കടല്‍പ്പാട്ട്. 10നു പഠനസമ്മേളനം എം.എ ബേബി ഉദ്ഘാടനം ചെയ്യും. കേരളസാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന് അധ്യക്ഷനാകും. 11.30നു കടലും സംസ്കാരവും. എന്‍. പ്രഭാകരന്, ഇ. കുഞ്ഞിക്കൃഷ്ണന് എന്നിവര്‍ പ്രഭാഷണം നടത്തും. സാഹിത്യ അക്കാദമി അംഗം പി.വി.കെ പനയാല്‍ അധ്യക്ഷനാകും. ഉച്ചയ്ക്കു രണ്ടിനു മീന്‍പിടുത്തക്കാര്‍, വില്പനക്കാര്, കപ്പല്‍യാത്രക്കാര്‍ എന്നിവര്‍ ജീവിതം പറയുന്ന നാട്ടുകടല് സംവാദം. ഡോ.സി. ബാലന് ആമുഖവും പി.വി സുധീര്‍കുമാര്‍ ഏകോപനവും നിര്‍വഹിക്കും. 5.30നു വീട്ടമ്മമാരുടെ പാചകാനുഭവങ്ങള്‍-മീന്‍രുചി. ഏഴിനു കിഴവനും കടലും, റെഡ് ടര്‍ട്ടില്‍ എന്നീ സിനിമകളുടെ പ്രദര്‍ശനം. 8. 30 നു കാറല്സ്മാന് ചരിതം ചവിട്ടുനാടകം.
17നു രാവിലെ 6.30 നു തിരുവനന്തപുരം പുതിയതുറ സംഘത്തിന്റെ കടല്‍പ്പാട്ടുകള്‍. 9. 30നു കടലും കവിതയും കവിതാലാപനം. 10. 30 നു സാഹിത്യത്തിലെ കടല്‍പാരമ്പര്യം സെമിനാര്‍. രണ്ടിനു എന്റെ കടല്‍ സെമിനാര്‍. വൈകിട്ടു നാലിനു സമാപന സമ്മേളനത്തില്‍ ഡോ.ഖദീജ മുംതാസ് അധ്യക്ഷയാകും. ശിഹാബുദ്ദീന് പൊയ്ത്തുംകടവ് പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."