ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തറക്കല്ലിട്ടു
അഹമ്മദാബാദ്: രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് ജപ്പാന് പ്രധാനമന്ത്രി ഷിന്‍സൊ ആബെയും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന് തറക്കല്ലിട്ടു. 2022 ഓടെ പൂര്‍ത്തിയാക്കാനുറച്ചാണ് ബുള്ളറ്റ് ട്രെയില്‍ പദ്ധതി ആരംഭിച്ചിരിക്കുന്നത്.
മുംബൈ മുതല്‍ അഹമ്മദാബാദ് വരെയുള്ള 508 കി.മീ ദൈര്‍ഘ്യമുള്ള ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് 1,10,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 88,000 കോടി രൂപ ജപ്പാനാണ് ലോണ്‍ ഇനത്തില്‍ നിക്ഷേപിക്കുന്നത്.
കരുത്തുറ്റ ഇന്ത്യ ജപ്പാനും കരുത്തുറ്റ ജപ്പാന് ഇന്ത്യക്കും ശക്തി പകരുമെന്ന് തറക്കല്ലിട്ട ശേഷം ജപ്പാന് പ്രധാനമന്ത്രി ഷിന്‍സൊ ആബെ അഭിപ്രായപ്പെട്ടു. ജപ്പാനുമായി ചേര്‍ന്ന് നവഭാരതം കെട്ടിപ്പടുക്കാനാണ് മോദി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മണിക്കൂറില്‍ 320-350 കിലോമീറ്ററാണ് ബുള്ളറ്റ് ട്രെയിനിന്റെ വേഗത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."