HOME
DETAILS
MAL
ബുള്ളറ്റ് ട്രെയിനിന് തൊഴിലില്ലായ്മ അവസാനിപ്പിക്കാനാവില്ല: അഖിലേഷ് യാദവ്
backup
September 14 2017 | 13:09 PM
ലക്നൗ: മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്. ബുള്ളറ്റ് ട്രെയിനിന് രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
അഖിലേഷിന്റെ ഗ്രാമമായ സയ്ഫായിലേക്കാണ് എല്ലാ വികസനവും പോയതെന്ന തെരഞ്ഞെടുപ്പു കാലത്തെ ബി.ജെ.പി വിമര്‍ശനത്തിനും അതേ നാണയത്തില്‍ അദ്ദേഹം മറുപടി നല്കി. ''സയ്ഫായിലേക്ക് എല്ലാ വികസനവും ചുരുക്കപ്പെട്ടുവെന്ന് അവര്‍ പറഞ്ഞു. പക്ഷെ, ഇപ്പോള്‍ ബുള്ളറ്റ് ട്രെയിന്‍ എവിടെയാണ് കൊണ്ടുവന്നത്, അദ്ദേഹത്തിന് അതേപോലെ പറയാനാവുമോ?''- അഖിലേഷ് ചോദിച്ചു.
ജനങ്ങള്‍ കൂടുതല്‍ ഉള്ള സ്ഥലമായ ഡല്‍ഹി, ലക്നൗ, വാരണാസി, ബിഹാര്‍, ബംഗാള്‍ എന്നിവിടങ്ങളിലേക്കാണ് ബുള്ളറ്റ് ട്രെയിന്‍ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."