ശോഭായാത്രയില്‍ കുട്ടിയെ കെട്ടിയിട്ട സംഭവം: ബാലാവകാശ കമ്മിഷന്‍ കേസെടുത്തു
തിരുവനന്തപുരം/ചെറുവത്തൂര്‍: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് പയ്യന്നൂരില്‍ നടന്ന ശോഭായാത്രയിലെ നിശ്ചല ദൃശ്യത്തില്‍ മൂന്നു വയസുള്ള കുഞ്ഞിനെ കെട്ടിയിട്ടു പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. രണ്ടര മണിക്കൂര്‍ വെയിലത്ത് അപകടകരാവസ്ഥയില്‍ കുഞ്ഞിനെകെട്ടിയിട്ടതിന് സംഘാടകര്‍ക്കും രക്ഷിതാക്കള്‍ക്കുമെതിരേയാണ് കേസ്. സമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ച ചിത്രത്തിന്റെ അടിസ്ഥാനത്തിലാണു കേസെടുത്തത്. ആഭ്യന്തര സെക്രട്ടറി, സംസ്ഥാന പൊലിസ് മേധാവി, കണ്ണൂര്‍ കലക്ടര്‍, കണ്ണൂര്‍ ജില്ലാ പൊലിസ് മേധാവി, ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ എന്നിവര്‍ രണ്ടാഴ്ചയ്ക്കകം കമ്മിഷന് വിശദീകരണം നല്‍കണം. കുട്ടികളുടെ അവകാശ സംരക്ഷണത്തിനു സര്‍ക്കാര്‍ നേരത്തേ പുറപ്പെടുവിച്ച ഉത്തരവുകള്‍ നടപ്പാക്കുന്നതിലെ പുരോഗതി അറിയിക്കാനും കമ്മിഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നിശ്ചല ദൃശ്യത്തില്‍ കുട്ടിയെ കെട്ടിയിട്ട ചിത്രം സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത യുവാവിന് വധഭീഷണി. കയ്യൂരിലെ ശ്രീനാഥ് പ്രഭാകറിനാണു ഫോണ്‍വഴി ഭീഷണി സന്ദേശം എത്തിയത്. ഇന്റര്‍നെറ്റ് കോള്‍ വഴിയാണ് ശ്രീനാഥിന് കഴിഞ്ഞ ദിവസം രാത്രി ഭീഷണിയെത്തിയതത്രെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."