HOME
DETAILS

രോഗങ്ങളുടെ കേന്ദ്രമായി അന്യസംസ്ഥാന തൊഴിലാളി ക്യാംപുകള്‍; പ്രദേശവാസികള്‍ ഭീതിയില്‍

  
backup
August 12 2016 | 01:08 AM

%e0%b4%b0%e0%b5%8b%e0%b4%97%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%85


കോവളം: അന്യസംസ്ഥാന തൊഴിലാളികള്‍  തിങ്ങിപ്പാര്‍ക്കുന്ന വിഴിഞ്ഞത്തെയും പരിസര
പ്രദേശങ്ങളിലെയും  ലേബര്‍ക്യാംപുകള്‍ രോഗങ്ങളുടെ കേന്ദ്രമാകുന്നു.  
നൂറില്‍പ്പരം തൊഴിലാളികള്‍ക്ക്  മന്ത് രോഗവും ഇരുപത്തഞ്ചോളം പേര്‍ക്ക് വൃഷ്ണ സഞ്ചി വീര്‍ക്കുന്ന ഹൈഡ്രോക്‌സൈഡ് എന്ന രോഗവും കണ്ടെത്തിയിട്ടുണ്ട്. രോഗങ്ങള്‍ പകരുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍. കൊതുക് പരത്തുന്ന  മന്ത്,മലമ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ മുക്കോല പി.എച്ച്.എസിക്ക് കീഴിലുള്ള സ്ഥലങ്ങളില്‍ കണ്ടെത്തിയതായി ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥിരീകരിച്ചു. ഇതിനിടെ അനാരോഗ്യകരമായ സാഹചര്യങ്ങളില്‍  പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയതിനെതുടര്‍ന്ന് അടച്ചുപൂട്ടിയ അന്യസംസ്ഥാ തൊഴിലാളി ക്യാംപുകള്‍ വീണ്ടും തുറക്കാന്‍ നീക്കം നടത്തുന്നത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
വേണ്ടത്ര ശുചിത്വമില്ലാതെയും ചുരുങ്ങിയ സ്ഥലത്ത് ഉള്‍ക്കൊള്ളാവുന്നതിലുമധികം ആളുകളെ നിറച്ചും പ്രവര്‍ത്തിക്കുന്ന നിരവധി ക്യാംപുകളാണ് പ്രദേശത്ത് ഉള്ളത്. മുക്കോല, പയറ്റുവിള, നെല്ലിക്കുന്ന്, കല്ലുവെട്ടാന്‍കുഴി, ഉച്ചക്കട തുടങ്ങിയ പ്രദേശങ്ങളിലാണ് കൂടുതല്‍ ക്യാംപുകളുള്ളത്.ഒരു ക്യാംപില്‍ അഞ്ഞൂറും അറുന്നൂറും എന്ന നിലയില്‍ ആയിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് വിവിധ ക്യാംപുകളിലായി താമസിക്കുന്നത്. മലമൂത്ര വിസര്‍ജനത്തിനു പോലും കൃത്യമായ  സൗകര്യം ഒരുക്കിയിട്ടില്ല.
കക്കൂസ് മാലിന്യങ്ങള്‍ സമീപത്തെ പറമ്പുകളിലേക്ക് തുറന്നുവിടുന്നതായും കിണറുകളിലെ ജലം മലിനമാകുന്നതായും ആരോപണമുണ്ട്. ഇതിനൊപ്പം ക്യാമ്പുകളുമായി ബന്ധപ്പെട്ട് മയക്കുമരുന്ന്കഞ്ചാവ് ലോബികള്‍ പ്രവര്‍ത്തിക്കുന്നതായി പരാതി ഉയര്‍ന്നിട്ടും നടപടിയുണ്ടായിട്ടില്ല. സ്ത്രീകള്‍ക്കു നേരെയുള്ള മോശമായ പെരുമാറ്റം പതിവാകുന്നതിലും നാട്ടുകാര്‍ ആശങ്കാകുലരാണ്.
മുക്കോലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു  ക്യാംപ് മാലിന്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇവിടെ 10 മുറികളിലായി 500 തൊഴിലാളികളെയാണ് പാര്‍പ്പിച്ചിരുന്നത്. തീരദേശത്ത് ഏറ്റവുമധികം അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പയറ്റുവിളയിലെ ക്യാംപില്‍ ആയിരത്തിലേറെ പേരാണ് വൃത്തിഹീനമായ സാഹചര്യത്തില്‍ കഴിയുന്നത്.
മുക്കോലയിലേതുള്‍പ്പടെ നേരത്തെ അടച്ചുപൂട്ടിയ ക്യാംപുകള്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വീണ്ടും തുറക്കാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനെതിരേ വിവിധ റെസിഡന്‍സ് അസോസിയേഷനുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  2 minutes ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  23 minutes ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  27 minutes ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  32 minutes ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  an hour ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  an hour ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  an hour ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  2 hours ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  2 hours ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  2 hours ago