HOME
DETAILS

ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കേണ്ട നാല് പ്രധാന കാര്യങ്ങള്‍

  
backup
September 15 2017 | 00:09 AM

%e0%b4%86%e0%b4%a7%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%b1%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ac%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%bf%e0%b4%aa

ന്യൂഡല്‍ഹി: സര്‍ക്കാരുമായി ബന്ധപ്പെട്ട് ഏതു കാര്യത്തിനും ആധാര്‍ നമ്പര്‍ അത്യാവശ്യമായി വന്ന സാഹചര്യത്തില്‍ ഇതുമായി ബന്ധിപ്പിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട നാലുകാര്യങ്ങള്‍ വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
പാന്‍, മൊബൈല്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട്, സാമൂഹിക സുരക്ഷാ പദ്ധതികള്‍ എന്നീ നാലുകാര്യങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ അനിവാര്യമാണ്. ഇവ ആധാറുമായി ബന്ധിപ്പിക്കേണ്ട തീയതികള്‍:

ആധാര്‍- പാന്‍ ബന്ധിപ്പിക്കല്‍: 2017 ഡിസംബര്‍ 31

ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കേണ്ട തീയതി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് നിര്‍ദേശ പ്രകാരം ഈവര്‍ഷം ഡിസംബര്‍ 31ന് അവസാനിക്കും. നേരത്തെ ഓഗസ്റ്റ് 31 ആയിരുന്നു. ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ പാന്‍ നമ്പറും ആധാര്‍ നമ്പറും തമ്മില്‍ ബന്ധിപ്പിക്കേണ്ടതുണ്ട്.

ആധാര്‍-മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കല്‍: 2018 ഫെബ്രുവരി

മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കല്‍ 2018 ഫെബ്രുവരിയ്ക്കകം പൂര്‍ത്തീകരിച്ചിട്ടില്ലെങ്കില്‍ മൊബൈല്‍ നമ്പര്‍ അസാധുവാകും. ഇക്കാര്യം ചൂണ്ടിക്കാട്ടി മൊബൈല്‍ സേവന ദാതാക്കള്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കുന്നുണ്ട്.

ആധാര്‍- ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കല്‍: 2017 ഡിസംബര്‍ 31

ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും തമ്മിലുള്ള ഇടപാടുകള്‍ക്കും ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാനായി നല്‍കിയിരിക്കുന്ന അവസാന തീയതി ഈ വര്‍ഷം ഡിസംബര്‍ 31 ആണ്. ഈ തീയതിക്കകം ബന്ധിപ്പിക്കാത്ത ബാങ്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തന രഹിതമാകും.

ആധാര്‍-സാമൂഹിക സുരക്ഷാ പദ്ധതികള്‍:2017 ഡിസംബര്‍ 31

സാമൂഹിക സുരക്ഷാ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്ന് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ഇത്തരത്തിലുള്ള നടപടിക്ക് ഈ വര്‍ഷം ഡിസംബര്‍ 31 വരെയാണ് സമയം അനുവദിച്ചത്.
പെന്‍ഷന്‍, പാചക വാതകം, സര്‍ക്കാരിന്റെ വിവിധ സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങിയവയ്ക്ക് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കേണ്ടതുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago