ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തറക്കല്ലിട്ടു: ഉല്‍പാദനക്ഷമതയ്ക്ക് സാങ്കേതികവിദ്യ അനിവാര്യം: പ്രധാനമന്ത്രി
അഹമ്മദാബാദ്: രാജ്യത്തിന്റെ അഭിമാനമായി മാറുന്ന ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാമന്ത്രി ഷിന്‍സോ ആബെയും അഹമ്മദാബാദില്‍ സംയുക്തമായി തറക്കല്ലിട്ടു.
ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയിലൂടെ ഉയര്‍ന്ന വേഗം, വികസനം, ഹൈ സ്പീഡ് ടെക്‌നോളജി തുടങ്ങിയവയിലേക്കുള്ള മുന്നേറ്റമാണ് രാജ്യത്തുണ്ടായിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങില്‍ പറഞ്ഞു.
സാങ്കേതിക വിദ്യ ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ട്. സമ്പന്നര്‍ക്ക് മാത്രമല്ല, പാവപ്പെട്ടവര്‍ക്കും സാങ്കേതിക വിദ്യ സഹായകമാകും.
ഹൈസ്പീഡ് കണക്ടിവിറ്റി നേടിയെടുക്കുന്നതിലൂടെ കൂടുതല്‍ ഉല്‍പാദന ക്ഷമത കൈവരിക്കാന്‍ രാജ്യത്തിന് കഴിയുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പ്രത്യക്ഷവും പരോക്ഷവുമായി നിരവധി തൊഴിലവസരങ്ങള്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് മുംബൈ വരെയുള്ള പാതയിലാണ് ബുള്ളറ്റ് ട്രെയിന്‍ സര്‍വിസ് നടത്തുക. 2022ല്‍ പദ്ധതി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
രണ്ടു മണിക്കൂര്‍കൊണ്ട് 500 കി.മീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്നതാണ് ബുള്ളറ്റ് ട്രെയിന്‍. ജപ്പാന്‍ സാങ്കേതിക സഹായത്തോടെ പൂര്‍ത്തീകരിക്കുന്ന പദ്ധതിയുടെ ധനസഹായവും ജപ്പാന്റേതാണ്. ഇന്ത്യന്‍ റെയില്‍വേയുടെയും ജപ്പാന്‍ റെയില്‍വേയുടെ ഷിന്‍കെന്‍സണിന്റെയും സംയുക്തമായ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഇന്ത്യയുടെ ഗതാഗത രംഗത്ത് പുതിയൊരു വിപ്ലവത്തിനാണ് ബുള്ളറ്റ് ട്രെയിന്‍ യാഥാര്‍ഥ്യമാകുന്നതോടെ തുടക്കം കുറിക്കുക. ജപ്പാന്‍ റെയില്‍വേയുടെ ഷിന്‍കെന്‍സണ്‍-ഫൈവ് സീരിസ് മോഡല്‍ ബുള്ളറ്റ് ട്രെയിനാണ് ഇവിടെ ഓടിക്കുക.
ഒരേ സമയം 750 യാത്രക്കാരെ വഹിക്കാന്‍ കഴിയുന്ന സൗകര്യമാണ് വിഭാവനം ചെയ്യുന്നതെങ്കിലും കൂടുതല്‍ കോച്ചുകള്‍ ഉള്‍പ്പെടുത്തി ഒരു സര്‍വിസില്‍ 1250 പേരെ ഉള്‍ക്കൊള്ളിക്കാനുള്ള ആലോചനയുമുണ്ട്. 10 കോച്ചുകള്‍ വച്ചാണ് ജപ്പാനില്‍ ട്രെയിന്‍ സര്‍വിസ് നടത്തുന്നത്. ഇക്കണോമി, എക്‌സിക്യൂട്ടിവ് എന്നിങ്ങനെ രണ്ട് തരം കോച്ചുകള്‍ ട്രെയിനിലുണ്ടാകും.
ഇക്കണോമി ക്ലാസില്‍ 3+2 സിറ്റിങുകള്‍ വരുമ്പോള്‍ എക്‌സിക്യൂട്ടിവ് ക്ലാസില്‍ 2+2 സിറ്റിങാണ് വരിക.
രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ ബുള്ളറ്റ് ട്രെയിനിനാകില്ല: അഖിലേഷ്
ലഖ്‌നൗ: ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ പരിഹസിച്ച് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്. രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ ബുള്ളറ്റ് ട്രയിനിനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ആയിരുന്നിട്ടും താന്‍ ജനിച്ച സംസ്ഥാനത്തിന് വേണ്ടി മാത്രമാണ് നരേന്ദ്രമോദി നൂതനവികസനപദ്ധതികള്‍ വിഭാവനം ചെയ്യുന്നത്.
ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയും വ്യത്യസ്തമല്ല. ജനസംഖ്യ കൂടുതലുള്ള ഡല്‍ഹി, ലഖ്‌നൗ, വാരണാസി, ബീഹാര്‍, ബംഗാള്‍ തുടങ്ങിയ ഇടങ്ങളിലും ഈ പദ്ധതി തുടങ്ങണം. അഖിലേഷ് പറഞ്ഞു. ലഖ്‌നൗവില്‍ ഹിന്ദി ദിവസിനോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."