ഏറ്റവും പ്രായമേറിയ പാണ്ട ചത്തു
ഷാങ്ഹായി: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പാണ്ട ചൈനയില്‍ ചത്തു. 37 വയസായിരുന്നു. ബസി എന്ന പേരിലായിരുന്നു ഈ പാണ്ട അറിയപ്പെട്ടിരുന്നത്. പാണ്ടകളുടെ കൂട്ടത്തില്‍ ബസി ജീവിച്ച ആയുസിനെ മനുഷ്യനുമായി താരതമ്യപ്പെടുത്തുമ്പോള്‍ 100 വയസിന് തുല്യമാവും.
കിഴക്കന്‍ ചൈനയിലെ ഫുസോവില് പാണ്ടകളുടെ ഗവേഷണ കേന്ദ്രത്തിലാണ് ബസി ചത്തത്. കാട്ടിലായിരുന്നു ബസിയുടെ ജനനം. നാലാം വയസില്‍ മഞ്ഞു പുഴയില്‍ വീണ് ഗുരതരമായി പുരുക്കേറ്റതിനെ തുടര്‍ന്ന് ഗ്രാമീണരായിരുന്നു ബസിയെ രക്ഷപ്പെടുത്തിയത്. സിഷൂന്‍ പ്രവിശ്യയിലെ ബസി എന്ന പ്രദേശത്ത് നിന്ന് രക്ഷപ്പെടുത്തിയതിനെ തുടര്‍ന്നാണ് ആ പ്രദേശത്തിന്റെ പേര് തന്നെ പാണ്ടയ്ക്ക് നല്‍കിയത്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പാണ്ടായായി ബസിയെ ഗിന്നസ് അധികൃതര്‍ കഴിഞ്ഞ മാസമായിരുന്നു തിരഞ്ഞെടുത്തിരുന്നത്. ബസിയുടെ പേരില്‍ നിര്‍മിച്ച മ്യൂസിയത്തില്‍ തന്നെ ജഢം സൂക്ഷിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."