HOME
DETAILS
MAL
ശിശുക്ഷേമ സമിതി: രണ്ടു ജീവനക്കാരെ സസ്പെന്റ് ചെയ്തു
backup
August 12 2016 | 02:08 AM
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമസമിതി കേന്ദ്ര കാര്യാലയത്തിലെ രണ്ട് ജീവനക്കാരെ ജില്ലാ കലക്ടര്‍ ബിജു പ്രഭാകര്‍ സസ്പെന്റ് ചെയ്തു.
ലൈബ്രേറിയന്‍ സുധീര്‍.എസ്.ജെ, അസിസ്റ്റന്റ് അനില്‍കുമാര്‍.എസ്.എസ് എന്നിവര്‍ക്കാണ് സസ്പെന്ഷന്. സമിതി പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്ന തരത്തില്‍ മുന്‍ അനുവാദമില്ലാതെ ജോലിയില്‍നിന്ന് മാറി നില്ക്കുക, ശിശുദിന സ്റ്റാമ്പിന്റെ വിറ്റുവരവ് വിവിധ ജില്ലകളില്‍ നേരിട്ടെത്തി പരിശോധിക്കുന്നതില്നിന്ന് ഒഴിഞ്ഞു നില്ക്കുക എന്നീ വീഴ്ചകള്‍ ഇവരില്‍ നിന്നു കണ്ടെത്തിയിരുന്നു. രേഖാമൂലം നിര്‍ദ്ദേശം നല്‍കിയിട്ടും ജോലിക്ക് ഹാജരാകാതിരിക്കുകയും വിശദീകരണം ആവശ്യപ്പെട്ടുവെങ്കിലും തൃപ്തികരമായ മറുപടി നല്‍കാതിരിക്കുകയും ചെയ്തതിനാലാണ് സസ്പെന്ഷന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."