ഇരട്ടനീതി; പൊലിസ് സ്‌റ്റേഷന് മുന്നില്‍ യു.ഡി.എഫ് പ്രതിഷേധം
കമ്പളക്കാട്: കമ്പളക്കാട് പൊലിസ് സ്‌റ്റേഷനുള്ളില്‍ കയറി സി.പി.എം നേതാക്കള്‍ പ്രസംഗിച്ച സംഭവത്തില്‍ കേസെടുക്കാത്ത പൊലിസ് നടപടി അന്യായമാണെന്ന് എം.ഐ ഷാനവാസ് എം.പി. കമ്പളക്കാട് പൊലിസ് സ്റ്റേഷനുള്ളില്‍ സി.പി.എം നേതാക്കള്‍ പ്രസംഗിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്റ്റേഷനകത്ത് സി.പി.എമ്മുകാര്‍ നടത്തിയ അഴിഞ്ഞാട്ടത്തിന്റെ തെളിവുകളായി രേഖകള്‍ സഹിതം എം.പിയും എം.എല്‍.എമാരും പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷിച്ച് വേണ്ട നടപടി കൈകൊള്ളുമെന്ന് ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ നല്‍കിയ ഉറപ്പ് പാലിക്കപ്പെടണം. പൊലിസ് നീതി നിഷേധിച്ചാല്‍ കോടതിയില്‍ കക്ഷി ചേരുമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ വി.പി യൂസുഫ് അധ്യക്ഷനായി. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ഭരണകക്ഷിയുടെ ചട്ടുകങ്ങളായി പൊലിസ് മാറുന്നത് ശരിയായ കീഴ്‌വഴക്കമല്ലെന്ന് അദ്ദേഹം പറഞ്ഞു. മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ അഹമ്മദ് ഹാജി, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി ഇസ്മായില്‍, മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ റസാഖ് കല്‍പ്പറ്റ, കണ്‍വീനര്‍ പി.പി ആലി, ഒ.വി അപ്പച്ചന്‍, മോയിന്‍ കടവന്‍, കടവന്‍ ഹംസ ഹാജി, എം.കെ മൊയ്തു, കാട്ടി ഗഫൂര്‍, നജീബ് കരണി, വി.എസ് സിദ്ദീഖ് സംസാരിച്ചു. ടി.എന്‍ അനില്‍കുമാര്‍, അബ്ബാസ് പുന്നോളി, കെ.എം. ഫൈസല്‍, രാജേഷ് വൈദ്യര്‍, പി അയമു, നൂരിഷ ചേനോത്ത്, സി.എച്ച് ഫസല്‍, അസീസ് എളഞ്ചേരി, സലിം പെരിങ്ങോളന്‍, നെല്ലോളി കുഞ്ഞമ്മത്, ബിനു ജേക്കബ്, വര്‍ക്കി കോട്ടേപ്പറമ്പന്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."