സംസ്ഥാന തല സംസ്‌കൃത ദിനാഘോഷം കല്‍പ്പറ്റയില്‍
കല്‍പ്പറ്റ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാന തല സംസ്‌കൃത ദിനാഘോഷം നാളെ പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനാവും. സ്‌കൂള്‍തലം മുതല്‍ സംസ്ഥാനതലം വരെ പൊതുവിദ്യാലയങ്ങളിലെ സംസ്‌കൃതം അക്കാദമിക് കൗണ്‍സിലുകളുടെ നേതൃത്വത്തിലാണ് സംസ്‌കൃത ദിനാചരണം. റിട്ട. ജില്ലാ വിദ്യഭ്യാസ ഓഫിസറും സംസ്‌കൃത അധ്യാപകനുമായിരുന്ന എന്‍.കെ രാമചന്ദ്രനെ ഒ.ആര്‍ കേളു എം.എല്‍.എ ചടങ്ങില്‍ ആദരിക്കും. ദിനാചരണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ സംസ്‌കൃതാധ്യാപകര്‍ക്കായി നടത്തിയ രചന മത്സരങ്ങളുടെ സമ്മാന വിതരണവും ചടങ്ങില്‍ നടക്കും.
ജില്ലയിലെ സംസ്‌കൃത വിദ്യാര്‍ഥികള്‍ നടത്തുന്ന സംഗീത ശില്‍പവും കലാപരിപാടികളും ഉച്ചക്കുശേഷം വേദിയില്‍ നടക്കും. സംസ്ഥാനത്തെ 41 വിദ്യാഭ്യാസ ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഡോ. എച്ച്.ആര്‍ വിശ്വാസ് മുഖ്യപ്രഭാഷണം നടത്തും. മാനന്തവാടി പഴശ്ശി കുടീരത്തില്‍ നിന്നാരംഭിക്കുന്ന ദീപശിഖാ പ്രയാണം രാവിലെ 9.30ന് കല്‍പ്പറ്റയില്‍ സ്വീകരിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്‌കൃതദിനാഘോഷം ജനറല്‍ കണ്‍വീനര്‍ എം രാജേന്ദ്രന്‍, ജില്ലാ കൗണ്‍സില്‍ അംഗം എം.ഡി ദിലീപ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."