HOME
DETAILS

ദുരിതം പേറി ഗ്രാമീണ റോഡുകള്‍

  
backup
September 15 2017 | 02:09 AM

%e0%b4%a6%e0%b5%81%e0%b4%b0%e0%b4%bf%e0%b4%a4%e0%b4%82-%e0%b4%aa%e0%b5%87%e0%b4%b1%e0%b4%bf-%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b5%80%e0%b4%a3-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%81

നീലേശ്വരം: കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ ആറ്, പതിനൊന്ന് വാര്‍ഡുകളിലെ മൂന്നു റോഡുകള്‍ ഗതാഗത യോഗ്യമല്ലാതായി. ബിരിക്കുളം-കൊട്ടമടല്‍, കോളംകുളം-ഓമനങ്ങാനം, കൂടോല്‍-ചേമ്പേന റോഡുകളാണ് ഗതാഗതയോഗ്യമല്ലാതായത്. ബിരിക്കുളം-കൊട്ടമടല്‍ റോഡിന്റെ മിക്ക ഭാഗങ്ങളും ടാറിങ് ഇളകി കുണ്ടും കുഴിയും നിറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നാട്ടുകാര്‍ കല്ലിറക്കി കുഴികള്‍ മൂടിയിരുന്നു. മഴക്കാലമായതോടെ കാര്യങ്ങള്‍ പഴയതുപോലെയായി.
കൊട്ടമടല്‍, പാമ്പങ്ങാനം, കരിയാര്‍പ്പ്, നായിക്കുന്നു പ്രദേശങ്ങളിലെ ജനം ഉപയോഗിക്കുന്ന റോഡാണിത്. റോഡ് റീ ടാര്‍ ചെയ്തു ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും ഇതുവരെയായും അധികൃതര്‍ കനിഞ്ഞിട്ടില്ല. കോളംകുളം-ഓമനങ്ങണ്ടണ്ടണ്ടാണ്ടണ്ടനം റോഡിന്റെ സ്ഥിതിയും വ്യതണ്ട്യണ്ടസ്തമല്ല. പത്തു വര്‍ഷം മുന്‍പ് ഈ റോഡിന്റെ 200 മീറ്റര്‍ ഭാഗം ടാര്‍ ചെയ്തിരുന്നു. എന്നാല്‍ ഇന്നു ടാര്‍ പൂര്‍ണമായും പൊട്ടിപ്പൊളിഞ്ഞു റോഡ് ഗതാഗതയോഗ്യമല്ലാതായി. 200 മീറ്ററോളം ഭാഗം ടാര്‍ ചെയ്യാന്‍ ശേഷിക്കുന്നുമുണ്ട്. ഓമനങ്ങാനം പ്രദേശത്തെ നൂറോളം കുടുംബങ്ങള്‍ക്ക് ഉപകാരപ്രദമായ റോഡിനാണ് ഈ ദുരവസ്ഥ. ഇക്കാര്യം നിരവധി തവണ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും പരിഹാരമായിണ്ടെല്ലണ്ടന്നു നാട്ടുകാര്‍ പറയുന്നു.
2000ത്തില്‍ നാട്ടുകാര്‍ ശ്രമദാനത്തിലൂടെ നിര്‍മിച്ച റോഡാണ് കൂടോല്‍-ചേമ്പേന റോഡ്. അഞ്ചു വര്‍ഷം മുന്‍പു നാട്ടുകാര്‍ പിരിച്ചെടുത്ത ഒരു ലക്ഷം രൂപ ഉപയോഗിച്ച് ഇതിന്റെ അറ്റകുറ്റപ്പണിയും നടത്തിയിരുന്നു. റോഡ് പഞ്ചായത്തിനു വിട്ടു നല്‍കി വര്‍ഷങ്ങളായിട്ടും ടാര്‍ ചെയ്തു ഗതാഗതയോഗ്യമാക്കിയില്ലെന്നാണു നാട്ടുകാരുടെ പരാതി. അതേ സമയം മാസങ്ങള്‍ക്കു മുന്‍പ് ഈ റോഡിന്റെ കുറച്ചു ഭാഗം സ്വകാര്യവ്യക്തി അടക്കുകയും ചെയ്തു. പഞ്ചായത്തില്‍ പരാതി നല്‍കിയെങ്കിലും അതിനും പരിഹാരമായില്ല.
മഴക്കാലമായതോടെ ഇതുവഴി വാഹനങ്ങളൊന്നും പോകണ്ടാണ്ടണ്ടത്ത സ്ഥിതിയായി. നൂറോളം കുടുംബങ്ങള്‍ ഈ റോഡിന്റെ ഗുണഭോക്താതാക്കളാണ്. ഈ മൂന്നു റോഡുകള്‍ വഴിയും സര്‍വിസ് നടത്താന്‍ കഴിയാത്ത സ്ഥിതിയാണുള്ളതെന്നും വാഹനത്തിനു പെട്ടെന്നു തന്നെ കേടുപാടുകള്‍ സംഭവിക്കുന്ന സ്ഥിതിയാണുള്ളതെന്നും ഓട്ടോഡ്രൈവര്‍മാര്‍ പറയുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago