ഇതരസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട കേസില്‍ വിചാരണ തുടങ്ങി
മഞ്ചേരി: താനാളൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കെട്ടിടത്തില്‍നിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ മഞ്ചേരി മൂന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങി .
താനൂര്‍ മൂച്ചിക്കല്‍ പത്തമ്പാട് അരത്തില്‍ സെയ്തു മുഹമ്മദ് (37), അരങ്കത്തില്‍ ഉമ്മര്‍ ഫാറൂഖ് എന്ന കുഞ്ഞു (31), അരങ്കത്തില്‍ മുഹമ്മദ് അഷ്‌റഫ് എന്ന കുട്ടി (34) എന്നിവരെ പ്രതിചേര്‍ത്ത കേസിലാണ് വിചാരണ. താനാളൂര്‍ മൂച്ചിക്കല്‍ ആയപ്പള്ളി ടവറിലെ താമസക്കാരനും തമിഴ്‌നാട് സ്വദേശിയുമായ ചിന്നയ്യയാണ് കൊല്ലപ്പെട്ടിരുന്നത്. 2014 ഏപ്രില്‍ 15നു രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.
ചിന്നയ്യയും ബന്ധുവായ ചെട്ടിത്തെരുവ് വരുതാചലം പാണ്ഡ്യനും കെട്ടിടത്തിനു മുകളില്‍ മദ്യപിച്ച് ഉച്ചത്തില്‍ സംസാരിച്ചതിനെ ചോദ്യം ചെയ്തു മര്‍ദിക്കുകയായിരുന്നു. ബന്ധുവിനെ മര്‍ദിക്കുന്നതു തടഞ്ഞ ചിന്നയ്യയെ സെയ്തും ഉമ്മര്‍ ഫാറൂഖും ചേര്‍ന്നു താഴേക്ക് എറിയുകയായിരുന്നുവെന്നാണ് കേസ്. താനൂര്‍ സി.ഐ കെ.സി ബാബുവാണ് കേസന്വേഷിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."