മെഡി. കോളജില്‍ കാത്ത്ലാബ്: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജില്‍ കാത്ത്ലാബ് സജീകരിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. എട്ടു കോടി രൂപ വകയിരുത്തിയാണ് ഏറെ നാളത്തെ കത്തിരിപ്പിനു ശേഷം കാത്ത്ലാബ് സൗകര്യം ഒരുങ്ങുന്നത്.
കഴിഞ്ഞ മാസം 18നു കേരള മെഡിക്കല്‍ സര്‍വിസ് കോര്പറേഷന് (കെ.എം.എസ്.സി.എല്‍) പ്രതിനിധി സംഘം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്ഥലപരിശോധന നടത്തുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തിരുന്നു. ഓപറേഷന് തിയറ്ററിനകത്തു സജ്ജമാക്കുന്ന കാത്ത്ലാബിന്റെ രൂപരേഖ കെ.എം.എസ്.സി.എല്‍ നിര്‍മാണച്ചുമതലയുള്ള സംഘത്തിന് ഉടന്‍ കൈമാറും. നാലു മാസത്തിനകം നടപടികള്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്.
കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിക്ക് അനുവദിച്ച കാത്ത്ലാബാണ് മഞ്ചേരിയിലേക്കു മാറ്റുന്നത്. കാത്ത്ലാബ് സജ്ജമാകുന്നതോടെ ഹൃദ്രോഗ ചികിത്സതേടിയെത്തുന്ന നൂറുകണക്കിനു രോഗികള്‍ക്ക് ആശ്വാസമാകും. നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ കാത്ത്ലാബില്ലാത്തതിന്റെ പ്രയാസങ്ങള്‍ ഏറെ അനുഭവിക്കുന്നത് സാധാരണ രോഗികളാണ്. ചെലവേറിയ ഹൃദ്രോഗ ചികിത്സകള്‍ക്കു സ്വകാര്യ ആശുപത്രികളെ സമീപ്പിക്കേണ്ടിവരുന്നത് സാധാരണക്കാരായ രോഗികള്‍ക്കു താങ്ങാനാവുന്നതിനപ്പുറമാണ്. നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ആഴ്ചയില്‍ രണ്ടു ദിവസം മാത്രം ഡോ. ജഷീലിന്റെ നേതൃത്വത്തില്‍ കാത്ത്ലാബ് ഒ.പി നടക്കുന്നുണ്ട്. എന്നാല്‍, അത്യാധുനിക സൗകര്യങ്ങളില്ലാത്തതുമൂലം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."