വിദ്യാര്‍ഥികള്‍ സ്വരൂപിച്ച പണം കൊണ്ട് എഴുപതാമത് ഭവനത്തിന്റെ നിര്‍മാണം തുടങ്ങി
മട്ടാഞ്ചേരി: തോപ്പുംപടി ഔവര്‍ ലേഡീസ് കോണ്‍വെന്റ് സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും ഭവനരഹിതര്‍ക്കായി വീട് നിര്‍മിച്ചു നല്‍കുന്ന കര്‍മ പദ്ധതിയുടെ ഒരുക്കത്തിലാണ്. ഹൗസ് ചാലഞ്ച് പദ്ധതിയിലൂടെ ഇതിനകം60 ഭവനങ്ങള്‍ പൂര്‍ത്തിയാക്കി താക്കോല്‍ നല്‍കി കഴിഞ്ഞു. ഒമ്പത് ഭവനങ്ങളുടെ നിര്‍മാണം പലയിടങ്ങളിലായി നടന്നു കൊണ്ടിരിക്കുകയാണ്. എഴുപതാമത്തെ ഭവനത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം സ്‌കൂളിലെ സമൂഹ സൗഹൃദ വിദ്യാലയ സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കൈപുണ്യം പരിപാടിയോടനുബന്ധിച്ച് ആരംഭിച്ചു.
സിനിമാ താരം അജു വര്‍ഗീസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിന്റെ ഭവന പദ്ധതികള്‍ പോലും ഫലപ്രദമാകാതെ നീങ്ങുമ്പോള്‍ ഒരു വിദ്യാലയത്തിലെ വിദ്യാര്‍ഥികളുടെ കൂട്ടായ്മയില്‍ എഴുപത് പേര്‍ക്ക് ഭവനമൊരുക്കാനാകുന്നത് കൂട്ടായ്മയുടെ പൊരുള്‍ തെളിയിക്കുന്നതാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസി ചക്കാലക്കല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സിനിമാ താരം ആന്‍ ബെഞ്ചമിന്‍, ഡെല്‍ന അരൂജ ,ലില്ലി പോള്‍, ടെറീന ജയ്‌സണ്‍, അഗസ്റ്റിന അജു ,ഷാജി കുറുപ്പശേരി, കെ.എ. അക്‌സയ, എയ് മി ആന്റണി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."