പതിനൊന്ന് റോഡുകളുടെ നിര്‍മാണോദ്ഘാടനം നാളെ
ചേര്‍ത്തല: ചേര്‍ത്തല നഗരത്തിലെ എക്‌സറേ ബൈപ്പാസ് ഒറ്റപ്പുന്ന പഴയ ദേശിയപാതയുടേയും അനുബന്ധമായ 11 പ്രധാന റോഡുകളുടേയും നിര്‍മാണോദ്ഘാടനം നാളെ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിക്കും.
ചേര്‍ത്തല ദേവീക്ഷേത്രത്തിന് വടക്കുവശം രാവിലെ 9ന് ചേരുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഭക്ഷ്യവകുപ്പ് മന്ത്രി പി തിലോത്തമന്‍ അധ്യക്ഷത വഹിക്കും. ചേര്‍ത്തല-അര്‍ത്തുങ്കല്‍, ചേര്‍ത്തല-കുറുപ്പംകുളങ്ങര, ചേര്‍ത്തല-തെക്കെതിരുവിഴ, നടക്കാവ് റോഡ്, അപ്‌സര ജംഗ്ഷന്‍-മുട്ടംബസാര്‍, ദേശിയപാത-മൂലേപ്പള്ളി, എ എസ് കനാലിന്റെ പടിഞ്ഞാറുഭാഗത്തുള്ള റോഡ്, സെന്റ് മേരീസ് സ്‌കൂളിന് പടിഞ്ഞാറുവശമുള്ള റോഡ്, താലൂക്ക്ആശുപത്രി ടൗണ്‍ എല്‍ പി എസ്, റസ്റ്റ്ഹൗസ്, ചെങ്ങണ്ട പൂത്തോട്ട എന്നീ റോഡുകള്‍ക്കായി 631 ലക്ഷം രൂപയും പഴയ ദേശിയപാത നിര്‍മിക്കുന്നതിനായി 352 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്.
മുനിസിപ്പല്‍ ചെയര്‍മാന്‍ ഐസക് മാടവന മുഖ്യപ്രഭാഷണം നടത്തും. കെ.എസ്.സി.എം.എം.സി ചെയര്‍മാന്‍ അഡ്വ. കെ പ്രസാദ്, മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ശ്രീലേഖാനായര്‍, പ്രതിപക്ഷ നേതാവ് എന്‍ ആര്‍ ബാബുരാജ്, സി പി ഐ മണ്ഡലം സെക്രട്ടറി എന്‍ എസ് ശിവപ്രസാദ്, സി പി എം ചേര്‍ത്തല എരിയാ സെക്രട്ടറി കെ രാജപ്പന്‍നായര്‍, സി വി തോമസ്, സാനു സുധീന്ദ്രന്‍, വിനോദ് പുഞ്ചച്ചിറ, എം ഇ രാമചന്ദ്രന്‍നായര്‍, ടി എ ജോസഫ്, ജി കെ അജിത്ത്, ടോമി എബ്രഹാം, ഡീനാമ്മ വര്‍ഗീസ്, പി ജ്യോതിമോന്‍, ഡി ജ്യോതിഷ്, ആര്‍ മുരളി, കെ രാധാകൃഷ്ണനായ്ക്ക് എന്നിവര്‍ സംസാരിക്കും. പി ഡബ്ല്യു ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ബി വിനു റിപ്പോര്‍ട്ട് അവതരിപ്പിക്കും. സുപ്രണ്ടിംഗ് എഞ്ചിനീയര്‍ വിശ്വപ്രകാശ് സ്വാഗതവും അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ രാജശ്രീ നന്ദിയും പറയും. സംസ്ഥാന സര്‍ക്കാരിന്റെ 9.83 കോടി രൂപ ചെലവഴിച്ചാണ് റോഡുകളുടെ നിര്‍മാണം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."