സ്‌കൂട്ടര്‍ നിയന്ത്രണം തെറ്റി തോട്ടിലേക്ക് മറിഞ്ഞു
പൂച്ചാക്കല്‍: തൈക്കാട്ടുശേരി-തുറവൂര്‍ പാലത്തിന്റെ ഇരുകരകളിലെ റോഡുകളില്‍ അപകടം പതിവാകുന്നു. പാലത്തിന്റെ ഇരുകരകളിലും തുടര്‍ച്ചയായുള്ള വളവുകളുണ്ട്. ഈ ഭാഗത്ത് അപകടങ്ങള്‍ പതിവാണ്.
ഇരുചക്രവാഹനങ്ങളാണ് ഏറെയും അപകടത്തില്‍ പെടുന്നത്.കഴിഞ്ഞ ദിവസം പാലത്തിന്റെ തുറവൂര്‍ കരയിലെ വളവില്‍ നിയന്ത്രണം തെറ്റിയ സ്‌കൂട്ടര്‍ സമീപത്തെ തോട്ടിലേക്ക് വീണു.സമീപ റോഡിന്റെ നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് യാത്രക്കാര്‍ പറയുന്നു.ആദ്യമായി ഈ വഴി കടന്നു പോകുന്ന യാത്രക്കാര്‍ വളവ് മനസിലാകാതെ അപകടത്തില്‍പെടാറുണ്ട്. പാലമിറങ്ങി വരുമ്പോള്‍ വളവു കണ്ട് പെട്ടന്ന് ബ്രേക്ക് ചെയ്യുമ്പോള്‍ വാഹനങ്ങള്‍ നിയന്ത്രണം തെറ്റി മറിഞ്ഞു വീഴാറുണ്ട്.വളവ് തിരിച്ചറിയാന്‍ വേണ്ട മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഇവിടെയില്ല.തെരുവ് നായ ശല്യവും യാത്രക്കാര്‍ നേരിടുന്ന വെല്ലുവിളിയാണ്. റോഡിന്റെ വശങ്ങളില്‍ മത്സ്യ വില്പന ഉളളതിനാല്‍ ഈ ഭാഗത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമായത്.
വാഹനങ്ങള്‍ പാലമിറങ്ങി വരുമ്പോള്‍ നായ്ക്കള്‍ കുറുകെ ചാടുന്നത് അപകടമുണ്ടാക്കുന്നുണ്ട്.
അമിതവേഗവും ഇവിടെ അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്.അമിത വേഗത്തിലെത്തുന്ന വാഹനങ്ങള്‍ വളവുകളില്‍ നിയന്ത്രണം തെറ്റി മറിഞ്ഞ സംഭവങ്ങള്‍ പല തവണ ഇവിടെ ഉണ്ടായിട്ടുണ്ട്.കൂടാതെ രാത്രി സമയങ്ങളില്‍ ശുചി മുറി മാലിന്യവും മറ്റ് മാലിന്യ നിക്ഷേവും തള്ളുന്നത് പതിവാണ്.ഈ ഭാഗങ്ങളില്‍ തെരുവ് വിളക്കുകള്‍ ഇല്ലാത്തത് മാലിന്യ നിക്ഷേപകര്‍ക്ക് ഒരു മറയാണ്. തുറവൂര്‍ -പമ്പാ പാതയുടെ ആദ്യഘട്ട പാലമായ തൈക്കാട്ടുശേരി-തുറവൂര്‍ പാലം 2015ല്‍ ആണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തത്.അന്ന് ആധുനിക സാങ്കേതിക വിദ്യകളായ പിവിസി, ഗാമ്പിയന്‍ ഉപയോഗിച്ചാണ് അപ്രോച്ച് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.തുറവൂര്‍ ഭാഗത്ത് 450 മീറ്റര്‍ നീളത്തിലും തൈക്കാട്ടുശേരി ഭാഗത്ത് 230 മീറ്റര്‍ നീളത്തിലുമാണ് അപ്രോച്ച് റോഡിനുള്ളത്.അപകടങ്ങള്‍ ഉണ്ടാകുന്നതിന്റെ അപാകതകള്‍ പരാഹരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."