ഡയാലിസിസ് സെന്ററിന് ആംബുലന്‍സ് വാങ്ങാന്‍ എം.പി വക 15 ലക്ഷം
ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ നഗരസഭയുടെ നേതൃത്വത്തില്‍ തുടങ്ങിയ ഡയാലിസിസ് സെന്ററിലേയ്ക്ക് ആംബുലന്‍സ് അനുവദിക്കുമെന്ന കെ സി വേണുഗോപാല്‍ എം പിയുടെ പ്രഖ്യാപനം യാഥാര്‍ത്ഥ്യമായി.
എം പി ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ അനുവദിച്ചുകൊണ്ടുള്ള കത്ത് എം പി ജില്ല കളക്ടര്‍ക്ക് നല്‍കി. കഴിഞ്ഞ ദിവസമാണ് ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു കെ സി വേണുഗോപാല്‍ എം പി സംരഭത്തിലേക്ക് തന്റെ ഒരുമാസത്തെ ശമ്പളം വാഗ്ദാനം ചെയ്തതിന് പുറമേ ഡയാലിസിസിനായി രോഗികളെ കൊണ്ടുവരുന്നതിനും തിരികെ കൊണ്ടുപോകുന്നതിനുമായുള്ള ആംബുലന്‍സിന് പണം അനുവദിക്കാമെന്നും ഉറപ്പ് നല്‍കിയിരുന്നു.
മൂന്നാം നാള്‍ പണം അനുവദിച്ച എം.പിയെ അഭിനന്ദിക്കുന്നതായി മുന്‍സിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ് പറഞ്ഞു.
മന്ത്രി ജി സുധാകരനും നഗരസഭയിലെ പ്രതിപക്ഷവും ഉദ്ഘാടന ചടങ്ങ് ബഹിഷ്‌ക്കരിച്ചിരുന്നു. പിന്നീട് ജനങ്ങള്‍ എതിരായെന്ന് കണ്ടതോടെ ചടങ്ങ് ബഹിഷ്‌ക്കരിച്ചതല്ലെന്ന് ചൂണ്ടിക്കാട്ടി മന്ത്രി സുധാകരന്‍ പ്രസ്താവനയിറക്കുകയും ചെയ്തിരുന്നു.
പാവപ്പെട്ട നൂറുകണക്കിന് രോഗികള്‍ക്ക് ആശ്വാസമേകുന്ന ജീവകാരുണ്യപ്രവര്‍ത്തനം എന്ന നിലയിലാണ് നഗരസഭ പദ്ധതി നടപ്പാക്കിയത്. പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്നും ജനറേറ്റര്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഉടന്‍ എത്തിച്ചേരുമെന്നും ചെയര്‍മാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."