ജാത്യാതീത പൗരോഹിത്യാവകാശ പ്രഖ്യാപന സദസ്
മാവേലിക്കര: നവോത്ഥാന നായകര്‍ ദീര്‍ഘനാള്‍ നടത്തിയ സമരത്തിന്റെ ഭാഗമാണ് കേരളത്തിലെ സാധാരണ ജനങ്ങള്‍ക്ക് വിദ്യാഭ്യാസ സ്വാതന്ത്ര്യം ലഭിച്ചതെന്നു സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.പ്രസാദ്പറഞ്ഞു.
ബ്രാഹ്മണ മേധാവിത്വത്തിനെതിരെ സമരം ചെയ്തു നേടിയെടുത്ത വിദ്യാഭ്യാസം, ആരാധന,സഞ്ചാരസ്വാതന്ത്ര്യം തട്ടിത്തെറിപ്പിക്കുന്ന ജാതി മേധാവിത്വത്തിനെതിരെയുള്ള സമരം വീണ്ടും തുടങ്ങേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുവകലാസാഹിതി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആത്മീയ വിദ്യാഭ്യാസം നേടിയ താന്ത്രിക വിദ്യ പഠിച്ച അബ്രാഹ്മണന് ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ പൂജ നടത്തുന്നതിന് അവസരം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ചെട്ടികുളങ്ങരയില്‍ സംഘടിപ്പിച്ച ജാത്യാതീത പൗരോഹിത്യാവകാശ പ്രഖ്യാപന സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
'പഴയ ജാതി മേധാവിത്വം പുനപ്രതിഷ്ഠ നടത്തുന്നതിനുള്ള ശ്രമമാണ് കാവി വസ്ത്രം ധരിച്ചു നടക്കുന്ന ബി.ജെ.പി, ആര്‍.എസ്.എസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുവകലാസാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എം.സതീശന്‍ അധ്യക്ഷത വഹിച്ചു.സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി മുഖ്യ പ്രഭാഷണം നടത്തി.റ്റി.ജെ.ആഞ്ചലോസ്, വി.പ്രശാന്തന്‍ ,ഡോ.പി.കെ.ജനാര്‍ദ്ദന കുറുപ്പ്, ഡി.വിജയന്‍, കെ.ജി.സന്തോഷ്, ലില്ലി തോമസ്, അസിഫ് റഹീം, റെജി പണിക്കര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."