ഗൗരി ലങ്കേഷിന്റെ കൊലപാതകം: ലോയേഴ്‌സ് യൂനിയന്‍ കൂട്ടായ്മ സംഘടിപ്പിച്ചു
തൊടുപുഴ: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയന്‍ ഇടുക്കി ജില്ലാ കോടതി യൂനിറ്റ് കൂട്ടായ്മ സംഘടിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മതനിരപേക്ഷതയ്ക്കു വേണ്ടി വാദിക്കുന്നവരെ നിശബ്ദരാക്കാനുള്ള ശ്രമങ്ങളാണ് മതവര്‍ഗീയവാദികളുടെ നേതൃത്വത്തില്‍ രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അധികാരത്തിന്റെ തണലില്‍ ദിലതരെയും മതന്യൂനപക്ഷങ്ങളെയും ആക്രമിക്കുകയും കൊന്നൊടുക്കുകയും ചെയ്യുന്ന പ്രവണത വര്‍ധിക്കുന്നു. ചിന്തിക്കാനും എഴുതാനും പ്രവര്‍ത്തിക്കാനുമുള്ള അവകാശത്തെപ്പോലും ഇല്ലായ്മ ചെയ്യുന്നു.
രാജ്യത്ത് അടുത്തനാളില്‍ മതന്യൂനപക്ഷങ്ങക്കെതിരെ നടന്ന അക്രമങ്ങളില്‍ 22 പേരാണ് കൊല്ലപ്പെട്ടത്. ജുനൈദ് എന്ന ബാലനെ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയതും സമീപനാളിലാണ്.
സമാന നിലപാടില്‍ ശക്തിയുക്തം നിലയുറപ്പിച്ചതിന്റെ അവസാന രക്തസാക്ഷിയാണ് ഗൗരി ലങ്കേഷെന്ന് ജയചന്ദ്രന്‍ പറഞ്ഞു. ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂനിയന്‍ ജില്ലാ പ്രിസഡന്റ് എം അനിമോന്‍, സെക്രട്ടറി പി എസ് ബിജു പൂമാലില്‍ എന്നിവരും സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."