'നഗരസഭാ പ്രദേശത്ത് ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ സംസ്‌കരിക്കണം'
തൊടുപുഴ: തൊടുപുഴ നഗരസഭാ പ്രദേശത്തെ എല്ലാ വ്യാപാര സ്ഥാപനങ്ങളും പൊതു സ്ഥാപനങ്ങളും വീടുകളും ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍തന്നെ സംസ്‌കരിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.
ജൈവ-അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് ശേഖരിക്കുന്നതിനുള്ള കണ്ടൈനറുകള്‍ എല്ലാ സ്ഥാപനത്തിലും ഉണ്ടായിരിക്കണം. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ പ്രത്യേകമായി ശേഖരിച്ച് സൂക്ഷിക്കേണ്ടതും നഗരസഭ നിശ്ച്ചയിക്കുന്ന ഫീസ് ഒടുക്കി എല്ലമാസവും നഗരസഭ നിശ്ച്ചയിക്കുന്ന തീയതികളില്‍ നിശ്ച്ചയിക്കുന്ന ആളുകളെ ഏല്‍പിക്കുകയും ചെയ്യണം. കടകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നുമുള്ള മലിനജലം യാതൊരു കാരണവശാലും പൊതു ഓടകളിലേക്ക് ഒഴുക്കാന്‍ പാടില്ല. ദ്രവമാലിന്യങ്ങള്‍ സ്വന്തം സ്ഥാനപത്തോടനുബന്ധിച്ച് സോക്കേജ് പിറ്റ് നിര്‍മിച്ചോ മലിനജല ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മിച്ചോ സംസ്‌കരിക്കണം. സെപ്ടി ടാങ്കിന്റെ ഓവര്‍ഫ്‌ളോ പൈപ്പുകള്‍ ഓടയുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ അവ ഉടന്‍ നീക്കം ചെയ്യണം.
50 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ വില്‍ക്കുകയോ വിതണരം നടത്തുകയോ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് നിയമാനുസൃതമുള്ള പിഴ ചുമത്തും. 50 മൈക്രോണില്‍ കൂടുതല്‍ കനമുള്ള പ്ലാസ്റ്റിക് ക്യാരീ ബാഗുകള്‍, കവറുകള്‍ എന്നിവ നല്‍കുന്ന സ്ഥാപനങ്ങള്‍ ഓരാ ബാഗുകളിലും സ്ഥാപനത്തിന്റെ പേര്, വിലാസം, ലൈസന്‍സ് നമ്പര്‍, മൈക്രോണ്‍ എന്നിവ രേഖപ്പെടുത്തേണ്ടതും നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കി നഗരസഭയുടെ രജിസ്‌ട്രേഷന്‍ എടുക്കേണ്ടതുമാണ്. വെള്ളിയാഴ്ചക്ക് ശേഷം നഗരസഭ കടകളില്‍നിന്ന് ജൈവ മാലിന്യങ്ങള്‍ ശേഖരിക്കുകയില്ല. വെള്ളിയാഴ്ചക്കുമുമ്പ് ഖര-ദ്രാവക മാലിന്യ സംസ്‌കരണ സംവിധാനം ഏര്‍പ്പെടുത്താത്ത വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദുചെയ്യുമെന്നും സെക്രട്ടറി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."