വനിതകള്‍ക്ക് തൊഴില്‍ വൈദഗ്ധ്യ പരിശീലനവുമായി കുടുംബശ്രീ
തൊടുപുഴ: കുടുംബശ്രീ നേതൃത്വത്തില്‍ വനിതാസംരംഭകരെ ആവശ്യമായ പരീശീലനം നല്‍കി ഉയര്‍ത്തിക്കൊണ്ടു വരാന്‍ ജില്ലാതല, സിഡിഎസ് തല തൊഴില്‍ വൈദഗ്ധ്യ പരിശീലനം സംഘടിപ്പിക്കും. ഇതിനായി വിവിധ ഏജന്‍സികളുമായി കുടുംബശ്രീ ജില്ലാമിഷന്‍ കരാര്‍ ഒപ്പുവച്ചു. തികച്ചും സൗജന്യ പരിശീലനമാണ് ലഭ്യമാക്കുന്നത്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീക്ക് ഫണ്ട് അനുവദിച്ചിട്ടുണ്ട്.
ബ്യട്ടീഷന്‍, ടെയ്‌ലറിങ്, ഹെയര്‍ സ്റ്റൈലിസ്റ്റ്, ബ്രൈഡല്‍ മേക്കപ്പ്, സാരി ഡിസൈനിങ്, ആഭരണ നിര്‍മാണം, ഫോട്ടോഗ്രാഫി, കാറ്ററിങ്, കൂണ്‍ കൃഷി, ജൈവകൃഷി, മണ്ണിര കമ്പോസ്റ്റ് നിര്‍മാണം, ജൈവവള നിര്‍മാണം, പൂന്തോട്ട നിര്‍മാണം, പ്ലാസ്റ്റിക് ഷ്രെഡിങ്, വേസ്റ്റ് പ്രോസസിങ്, കിണര്‍ റീ ചാര്‍ജിങ്, നഴ്‌സറി മാനേജ്‌മെന്റ്, സാനിട്ടറി നാപ്കിന്‍ നിര്‍മാണം, ഗ്രീന്‍ ടെക്‌നീഷ്യന്‍, ആയുര്‍വേദ തെറാപ്പിസ്റ്റ്, തേനീച്ച വളര്‍ത്തല്‍, മുയല്‍ വളര്‍ത്തല്‍, വൈന്‍ നിര്‍മാണം, സ്‌ക്വാഷ് നിര്‍മാണം, അച്ചാര്‍ നിര്‍മാണം, സോഡാ മേക്കിങ്, ചക്ക ഉല്‍പന്നങ്ങള്‍, പാലുല്‍പന്നങ്ങളുടെ നിര്‍മാണം, കുട നിര്‍മാണം, ബാംബു ഉല്‍പന്നങ്ങളുടെ നിര്‍മാണം, ചോക്ക് നിര്‍മാണം, എല്‍ഇഡി ലൈറ്റ് നിര്‍മാണം, പാവ നിര്‍മാണം, ബാഗ് നിര്‍മാണം, പേപ്പര്‍ ബാഗ് നിര്‍മാണം, തുണി സഞ്ചി, സോപ്പ്, ക്ലീനിങ് പ്രെഡക്ട്‌സ്, ഷാംബൂ നിര്‍മാണം, മെഴുകുതിരി നിര്‍മാണം, സാമ്പ്രാണി, ഗ്ലാസ് പെയിന്റിങ്, സ്‌ക്രീന്‍ പ്രിന്റിങ്, സിമന്റ് ബ്രാക്ക് നിര്‍മാണം, ബുക്ക് ബൈന്‍ഡിങ്, കരകൗശല നിര്‍മാണം, ജെറിയാട്രിക് കെയര്‍, ഡിടിപി, മലയാളം കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, വെബ് ഡിസൈനിങ് എന്നിവയിലെല്ലാം പരിശീലനം നേടാം.
കുറഞ്ഞത് 30 പേരെങ്കിലും പേരു നല്‍കുന്നതനുസരിച്ച് പരിശീലനങ്ങള്‍ ആരംഭിക്കുമെന്ന് കുടുംബശ്രീ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
അതത് സിഡിഎസുകളുമായി ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം. വിദഗ്ധ പരിശീലനത്തിനു ശേഷം വ്യക്തിഗതമായും ഗ്രൂപ്പായും സംരംഭങ്ങള്‍ തുടങ്ങാന്‍ കുടുംബശ്രീ ജില്ലാ മിഷന്റെ തുടര്‍ന്നുള്ള സഹായങ്ങളും ലഭ്യമാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."