ഫാ. ടോം ഉഴുന്നാലിന്റെ മോചനം മലയാളികള്‍ക്ക് ആഹ്ലാദ നിമിഷം: കാനം
ഫാ. ടോം ഉഴുന്നാലിന്റെ രാമപുരത്തെ വീട്ടിലെത്തി ബന്ധുക്കളുമായി സംസാരിക്കുകയായിരുന്നു കാനം
രാമപുരം: 18 മാസങ്ങള്‍ ഭീകരരുടെ പിടിയലായിരുന്ന ഫാ. ടോം ഉഴുന്നാലിയുടെ മോചനം മലയാളികള്‍ക്കെല്ലാം ആഹ്ലാദം നല്‍കിയ വാര്‍ത്തായായിരുന്നെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.
വൈദികന്റെ മോചനം അനിശ്ചിതമായി നീണ്ടത് ബന്ധുക്കളെയും, നാട്ടുകാരെയും ആശങ്കയിലാഴ്ത്തിയിരുന്നു.
വൈകിയാണെങ്കിലും മോചിതനായതില്‍ മുഴുവന്‍ മലയാളികളും, വിശ്വാസികളും സന്തോഷത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ഫാ. ടോം ഉഴുന്നാലിയുടെ രാമപുരത്തെ വീട്ടിലെത്തി ബന്ധുക്കളുമായി സംസാരിക്കുകയായിരുന്നു കാനം.
മോചനശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനുവേണ്ടി സംസ്ഥാന സര്‍ക്കാരും, മുഖ്യമന്ത്രിയും സജീവമായി ഇടപെട്ടതിലുള്ള നന്ദി അറിയിക്കണമെന്ന് ബന്ധുക്കള്‍ കാനത്തോട് പറഞ്ഞു.
ഉഴുന്നാലില്‍ എത്തിയ കാനം രാജേന്ദ്രനെ വി.എ. തോമസ്, വി.എ. ജോസ്, തോമസ് ഉഴുന്നാലില്‍, ഷാജന്‍ തോമസ്, റോയി, ആക്ഷന്‍കൗണ്‍സില്‍ ചെയര്‍മാന്‍ സി.റ്റി. രാജന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
സി.പി.ഐ. ജില്ലാ സെക്രട്ടറി സി.കെ. ശശീന്ദ്രന്‍, അഡ്വ. വി.കെ. സന്തോഷ്‌കുമാര്‍, ബാബു കെ. ജോര്‍ജ്ജ്, അഡ്വ. തോമസ് വി.റ്റി., പി.കെ. ഷാജകുമാര്‍, കെ.എസ്. മാധവന്‍, പയസ്സ് രാമപുരം, അഡ്വ. സണ്ണി ഡേവിഡ്, തങ്കച്ചന്‍ അഗസ്റ്റ്യന്‍, ടോമി എബ്രാഹം തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."