കലാമണ്ഡലം സത്യഭാമയെ അനുസ്മരിച്ചു
ചെറുതുരുത്തി : കേരള കലാമണ്ഡലം കല്‍പ്പിത സര്‍വ്വകലാശാലയില്‍ ഗുരു ചിന്നമ്മുഅമ്മയുടേയും, കലാമണ്ഡലം സത്യഭാമയുടേയും അനുസ്മരണം വിവിധ പരിപാടികളോടെ നടന്നു. ഇന്നലെ . കാലത്ത് പുഷ്പാര്‍ച്ചനയ്ക്ക് ശേഷം ഇരുവരുടേയും ശിഷ്യ പ്രശിഷ്യര്‍ ചേര്‍ന്ന് ഗുരുപൂജ നടത്തി കൂത്തമ്പലത്തിലായിരുന്നു സ്മൃതി സമ്മേളനം സംഘടിപ്പിച്ചി രുന്നത്. കലാമണ്ഡലം സരസ്വതി ഉദ്ഘാടനം ചെയ്തു. . രജിസ്ട്രാര്‍ ഡോ .. കെ.കെ. സുന്ദരേശന്‍ അധ്യക്ഷനായി. കലാമണ്ഡ ലം എം. പി. എസ്. നമ്പൂതിരി , ഡോ. എന്‍.ആര്‍. ഗ്രാമ പ്രകാശ്, കലാമണ്ഡലം പ്രഭാകരന്‍, കലാമണ്ഡലം സുഗന്ധി, കലാമണ്ഡലം ഹൈമാവതി, കലാമണ്ഡലം രാജലക്ഷ്മി, വേണു , പ്രസംഗിച്ചു. സെമിനാര്‍, കലാമണ്ഡലം സത്യഭാമയെ കുറിച്ചുള്ള ഡോക്യം മെന്ററി, മോഹിനിയാട്ടം എന്നിവ ഉണ്ടായി. ഗുരു ചിന്നമ്മുഅമ്മയും , കലാമണ്ഡലം സത്യഭാമയും ചിട്ടപ്പെടുത്തിയ മോഹിനിയാട്ടം അധ്യാപകരും, വിദ്യാര്‍ത്ഥികളും ചേര്‍ന്നാണ് അവതരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."