മഴ തകര്‍ത്ത റോഡുകളുടെ പുനര്‍ നിര്‍മാണത്തിന് ഒരു കോടി 16 ലക്ഷം
വടക്കാഞ്ചേരി : നിയോജകമണ്ഡലത്തില്‍ മഴമൂലം തകര്‍ന്ന റോഡുകളുടെ അറ്റകുറ്റപണികള്‍ക്കായി ഒരു കോടി പതിനാറു ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അനില്‍ അക്കര എം.എല്‍.എ അറിയിച്ചു. നേരത്തേ 22.80 ലക്ഷം രൂപ അനുവദിച്ച മുതുവറ റിലയന്‍സ് പമ്പ് മുതല്‍ മോസ്‌കോ വരെയുള്ള പൂര്‍ണ്ണമായി തകര്‍ന്ന ഭാഗത്ത് കോണ്‍ക്രീറ്റ് കട്ട വിരിക്കുന്ന പ്രവൃത്തി അടുത്ത ആഴ്ച്ച ആരംഭിക്കും. മണ്ഡലത്തില്‍ മഴമൂലം തകര്‍ന്ന റോഡുകളുടെ അറ്റകുറ്റ പണിക്ക് മന്ത്രി ജി. സുധാകരന്‍ ഒന്നര കോടി രൂപ അനുവദിച്ചിരുന്നു. ഇതു പ്രകാരം ശുപാര്‍ശ നല്‍കിയ 18 റോഡുകള്‍ക്കാണ് 116 ലക്ഷം അനുവദിച്ചിട്ടുള്ളത്. തൃശ്ശൂര്‍ കുറ്റിപ്പുറം റോഡിന് 15 ല ലക്ഷം, തൃശ്ശൂര്‍ഷൊര്‍ണ്ണൂര്‍ റോഡിന് 16 ലക്ഷം, , മച്ചാട്താണിക്കുടം റോഡ്, പുല്ലാനിക്കാട്മംഗലം റോഡ് , പാര്‍ളിക്കാട്കുമ്പളങ്ങാട്, കുറഞ്ചേരിവേലൂര്‍ റോഡ്, അത്താണി പുതുരുത്തി റോഡുകള്‍ക്ക് 8 ലക്ഷം രൂപ വീതവും, വടക്കാഞ്ചേരിഎരുമപ്പെട്ടി റോഡ് , അടാട്ട്ചിറ്റിലപ്പിള്ളി റോഡ്, അമല പാവറട്ടി , അവണൂര്‍ റോഡ്, കൊട്ടേക്കാട്മുണ്ടൂര്‍ പോന്നോര്‍ എടക്കളത്തൂര്‍ റോഡുകള്‍ക്ക് 5 ലക്ഷം രൂപ വീതവും, , വടക്കാഞ്ചേരികുമ്പളങ്ങാട് റോഡിന് 12 ലക്ഷവും, കൈപ്പറമ്പ്പറപ്പൂര്‍ റോഡിന് 3 ലക്ഷവുമാണ് അനുവദിച്ചിട്ടുള്ളതെന്നും എം എല്‍ എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."