HOME
DETAILS
MAL
മധ്യവയസ്‌കന്റെ മരണത്തില്‍ ദുരൂഹത
backup
September 15 2017 | 03:09 AM
മണ്ണാര്‍ക്കാട്: കരിമ്പയില്‍ മധ്യവയസ്‌കന്‍ വാഹനാപകടത്തില്‍ മരണപ്പെട്ടത് കൊലപാതകമെന്ന സംശയമുയരുന്നു. ഇടക്കുറുശിയിലെ കളത്തികുന്നേല്‍ ജോസ് (55) നെ കഴിഞ്ഞ തിങ്കളാഴ്ചയാണ് കാഞ്ഞിരപ്പുഴ കനാലിന്റെ പറക്കിലടി ഭാഗത്ത് മരിച്ച നിലയില്‍ കാണപ്പെട്ടത്. സമീപത്ത് ജോസ് സഞ്ചരിച്ച സ്‌കൂട്ടറുമുണ്ടായിരുന്നു.
ഇടക്കുറുശിയിലെ വര്‍ഗീസ് - മറിയക്കുട്ടി ദമ്പതികളുടെ മകനാണ് മരിച്ച ജോസ്. സംഭവുമായി ബന്ധപ്പെട്ട് ജോസിന്റെ ബന്ധുവായ ഒരാള്‍ പൊലിസ് കസ്റ്റഡിയിലുള്ളതായാണ് സൂചന. കല്ലടിക്കോട് പൊലിസാണ് കേസ് അന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."