കര്‍ഷകന് നീതി; പ്രഖ്യാപന സമ്മേളനം
പാലക്കാട്: കിസാന്‍ ന്യായ് അന്തോളന്‍ എന്ന പേരില്‍ ആം ആദ്മി ദേശീയതലത്തില്‍ നടത്തുന്ന സമരത്തിന്റെ സംസ്ഥാനതല പരിപാടി കര്‍ഷകന് നീതി പ്രഖ്യാപന സമ്മേളനം 16ന് രാപ്പാടിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കര്‍ഷകന്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പന്നങ്ങള്‍ക്ക് യഥാസമയം വില നല്‍കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ലെന്നും കേവലം 20ശതമാനം മാത്രം വരുന്ന കാര്‍ഷികോല്‍പന്നങ്ങളുടെ സംഭരണത്തിനും വിപണനത്തിനുമാണ് സര്‍ക്കാര്‍ കൂടുതലായി പണം ചെലവഴിക്കുന്നത്.
കര്‍ഷകനുവേണ്ടിയെന്ന് പറഞ്ഞ് ഒരുക്കിയിരിക്കുന്ന സംവിധാനങ്ങള്‍ യഥാര്‍ഥത്തില്‍ കര്‍ഷകന് ഉപകാരപ്പെടുന്നില്ലെന്നും ഭാരവാഹികള്‍ ആരോപിച്ചു. വൈകിട്ട് നാലിന് നടക്കുന്ന പ്രഖ്യാപന സമ്മേളനം അശുതോഷ് ഉദ്ഘാടനം ചെയ്യും. സി. ആര്‍. നീലകണ്ഠന്‍ അധ്യക്ഷനാവും. എം.എല്‍.യും മുന്‍ ഡല്‍ഹി നിയമമന്ത്രിയുമായ സോംനാഥ് ഭാരതി മുഖ്യാതിഥിയാവും. ഗിരീഷ് ചൗധരി പങ്കെടുക്കും. പ്രഫ. പി. എ. വാസുദേവന്‍, അഡ്വ. ഹരീഷ് വാസുദേവന്‍ പങ്കെടുക്കും. കാര്‍ഷിക രംഗത്ത് സ്തുത്യര്‍ഹ സേവനമനുഷ്ടിച്ച നൂറോളം കര്‍ഷകരെ കര്‍ഷക പ്രതിഭ പുരസ്‌കരം നല്‍കി ആദരിക്കും.
വാര്‍ത്താസമ്മേളനത്തില്‍ സി. ആര്‍ നീലകണ്ഠന്‍, പത്മനാഭന്‍ , കാര്‍ത്തികേയന്‍ ദാമോദരന്‍, ഷൗക്കത്ത് അലി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."