ലക്ഷ്യം കാണാതെ വെള്ളിയാങ്കല്ല് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി
ആനക്കര: വെള്ളിയാങ്കല്ല് ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതി ലക്ഷ്യം കണ്ടില്ല. പദ്ധതി പ്രദേശത്തേക്ക് വെളളമെത്താത്തതാണ് പ്രശ്‌നം. വെള്ളിയാങ്കല്ല് റെഗുലേറ്റര്‍ കം ബ്രിഡ്ജിനോട് ചേര്‍ന്ന് ഒന്നര കിലോമീറ്റര്‍ മാറി മംഗലം ഭാഗത്താണ് പദ്ധതി സ്ഥിതി ചെയ്യുന്നത്.
കോടത്തൂര്‍ പാടശേഖരത്തിലെ 89.6 ഹെക്ടര്‍ കൃഷിഭൂമിയില്‍ 190 കൈവശക്കാരായിരുന്നു പദ്ധതിയില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ചിരുന്നത്.
എന്നാല്‍ വെള്ളിയാങ്കല്ല് റെഗുലേറ്റര്‍ വന്നതോടെ പദ്ധതി പ്രദേശത്തെ പുഴയില്‍ വെള്ളം കുറഞ്ഞ് കര്‍ഷകര്‍ക്ക് ദുരിതമാവുകയായിരുന്നു.
പമ്പ് ഹൗസില്‍ സ്ഥാപിച്ചിട്ടുള്ള 60 എച്ച്.പിയുടെ രണ്ട് മോട്ടോറുകളും ഇന്ന് പ്രവര്‍ത്തന ക്ഷമമല്ല.
ഇപ്പോഴത്തെ പമ്പ് ഹൗസ് വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ ഭാഗത്തേക്ക് സ്ഥാപിച്ചാല്‍ പദ്ധതി കര്‍ഷകര്‍ക്ക് പ്രയോജനകരമാകും.
പദ്ധതി മാറ്റി സ്ഥാപിക്കുന്നതിനായി വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ സമീപത്ത് ജലലഭ്യതയുള്ള പ്രദേശം കണ്ടെത്തണമെന്ന കര്‍ഷകരുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
പദ്ധതി മാറ്റി സ്ഥാപിക്കുന്നതിനും അനുബന്ധകനാലുകളുടെ നിര്‍മാണത്തിനും നടപടി സ്വീകരിക്കുമെന്ന് അധികൃതരുടെ ഭാഗത്തുനിന്ന് ഉറപ്പ് ലഭിച്ചിരുന്നെങ്കിലും ലക്ഷ്യം കണ്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."