പ്രവാസി പ്രശ്‌ന പരിഹാരം: കേരളം ഫിലീപ്പീന്‍സിനെ മാതൃകയാക്കണമെന്ന് കെ.എസ് ഹംസ
തൃശൂര്‍: വിദേശ നാടുകളില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ സാമ്പത്തിക സാമൂഹിക മേഖലയില്‍ ഫിലിപ്പീന്‍സ് സര്‍ക്കാറും എമ്പസിയും കാണിക്കുന്ന സേവനം കേരളം മാതൃകയാക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ ആവശ്യപ്പെട്ടു. പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി തൃശൂരില്‍ സംഘടിപ്പിച്ച നേതൃ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ പ്രവാസികളുടെ നിര്‍ണായക വിഷയങ്ങള്‍ പരിഹരിക്കുന്നതിന് ശാശ്വത മാര്‍ഗങ്ങള്‍ പഠിക്കാന്‍ പ്രവാസികളുള്‍പ്പെടുന്ന ഒരു പ്രതിനിധി സംഘത്തെ ഫിലിപ്പീന്‍സിലേക്കയക്കണം. പ്രവാസി പ്രശനങ്ങള്‍ പരിഹരിക്കുന്നുവെന്ന് പുകറ സൃഷ്ടിക്കുവാന്‍ ഇടതു സര്‍ക്കാര്‍ ശ്രമിക്കുകയാണ്. തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസം സര്‍ക്കാര്‍ ആലോചിക്കുന്നുപോലുമില്ല. ഈ ഗതി തുടര്‍ന്നാല്‍ ഭാവിയില്‍ കേരളം ഒരുപട്ടിണി സംസ്ഥാനമാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് എസ്.വി അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹനീഫ മൂന്നിയൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലമുസ്്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ഇപി കമറുദ്ധീന്‍, പ്രവാസിലീഗ് ട്രഷറര്‍ കാപ്പില്‍ മുഹമ്മദ് പാഷ, കെ.സി അഹമ്മദ്, ജലീല്‍ വലിയകത്ത്, പി.എം.കെ കാഞ്ഞിയൂര്‍. എന്‍.എം ശറീഫ്, കലാപ്രേമി ബഷീര്‍ ബാബു, മുഹ്‌സിന്‍ ബ്രൈറ്റ്, കാദര്‍ ഹാജി ചെങ്കള, സി.പി.വി അബ്ദുല്ല, സലാം വളാഞ്ചേരി, കെ. നൂറുദ്ധീന്‍, ഹുസൈന്‍ കമ്മന, ഷാജഹാന്‍ നെല്ലനാട്, സി.കെ അഷ്‌റഫലി, കെ.വി മുസ്്തഫ.ഒ.കെ അലിയാര്‍, നിസാര്‍ നൂര്‍മഹല്‍, അനി വെട്ടിക്കല്‍, എ.എം സമദ്, സി.എസ് ഹുസൈന്‍ തങ്ങള്‍, അബ്ദുല്‍ഖാദര്‍ മടക്കിമല, അബ്ദുചോലയില്‍, സിയാദ് കെട്ടിടത്തില്‍, സിയാദ് ഷാനൂര്‍, ഉമനയനല്ലൂര്‍ ശിഹാബുദ്ധീന്‍, സി.പി അക്ബര്‍ ഹാജി, പി. ഇബ്രാഹിം ഹാജി, കെ.എം അബ്ദുല്‍ഖാദര്‍, സി.ബി ലത്തീഫ് എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."