HOME
DETAILS

പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് ജനകീയ ഇടപെടല്‍ ശക്തമാക്കണം : മുഖ്യമന്ത്രി

  
backup
September 15 2017 | 03:09 AM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7-20

 

കരുനാഗപ്പള്ളി: പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് സര്‍ക്കാരിന്റെ നിലപാടുകള്‍ക്കൊപ്പം ജനകീയ ഇടപെടലുകളും ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.
കരുനാഗപ്പള്ളി ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി ആന്‍ഡ് സി.എസ് സുബ്രഹ്മണ്യന്‍ പോറ്റി സ്മാരക ഗേള്‍സ് ഹൈസ്‌കൂളിലെ ശതാബ്ദി ആഘോഷ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പൊതു വിദ്യാലയങ്ങളുടെ അഭിവൃദ്ധിക്ക് സര്‍ക്കാര്‍ മുടക്കുന്ന ധനസഹായം മാത്രം പര്യാപ്തമാവില്ല.
പൊതുസമൂഹത്തിന് വലിയ പങ്ക് ഇക്കാര്യത്തില്‍ വഹിക്കാനാകും. 'എന്റെ സ്‌കൂള്‍' എന്ന വികാരം മനസിലുള്ള മുഴുവന്‍ പൂര്‍വ വിദ്യാര്‍ഥികളുടേയും സഹകരണം ഇതിനായി തേടണം. അധ്യാപകരക്ഷകര്‍തൃസമിതികള്‍, നല്ല മനസുള്ള നാട്ടുകാര്‍ എന്നിവരെയെല്ലാം രംഗത്തിറക്കാന്‍ കഴിയണം.
ഇതോടൊപ്പം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, എം.പി മാര്‍, എം.എല്‍.എ മാര്‍ തുടങ്ങിയവരുടെ സഹായം കൂടിയാകുമ്പോള്‍ പൊതുവിദ്യാലയങ്ങളുടെ എയ്ഡഡ് വിദ്യാലയങ്ങളില്‍ സാമ്പത്തിക സാഹചര്യത്തില്‍ പിന്നില്‍ നില്‍ക്കുന്ന മാനേജ്‌മെന്റുകളുമുണ്ട്.
അത്തരം സ്‌കൂളുകളെയും സാമൂഹ്യ ഇടപെടലിന്റെ ഭാഗമായി നാടിന്റെ സ്ഥാപനങ്ങള്‍ എന്ന നിലയില്‍ സംരക്ഷിക്കണം. എയ്ഡഡ് സ്‌കൂളുകളുടെ അഭിവൃദ്ധിക്കായി നാട്ടുകാര്‍ ചെലവിടുന്ന സംഖ്യക്കൊപ്പം തുല്യമായ ധനസഹായം സര്‍ക്കാര്‍ നല്‍കും.
ഒരു കോടി രൂപവരെ ഇത്തരത്തില്‍ സര്‍ക്കാരില്‍ നിന്ന് ലഭ്യമാകും. വിദ്യാലയങ്ങളുടെ പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തുന്നതിനോടൊപ്പം അക്കാദമിക് നിലവാരവും ഉയര്‍ത്തുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം.
കച്ചവട താല്‍പര്യമുള്ള ചിലര്‍ വിദ്യാഭ്യാസ മേഖലയിലേക്ക് കടന്നു വന്നതോട് കൂടിയാണ് പൊതു വിദ്യാഭ്യാസം പ്രതിസന്ധികളെ നേരിട്ടത്. ഇതിനെ മറികടക്കുന്നതിനാണ് പൊതുവിദ്യാഭ്യാസ സംരക്ഷണത്തെ ഒരു ദൗത്യമായി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.കുട്ടികളോടൊപ്പം സമയം ചെലവഴിക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയണം. സാങ്കേതിക വിദ്യയുടെ തെറ്റായ ഉപയോഗവും മയക്കുമരുന്നടക്കമുള്ള റാക്കറ്റുകളും കുട്ടികളെ കേന്ദ്രീകരിക്കുന്നുവെന്ന വസ്തുത ഗൗരവത്തോടെ കാണണം.
അയിത്തവും തൊട്ടുകൂടായ്മയും ഉള്‍പ്പടെയുള്ള സാമൂഹ്യ തിന്‍മകള്‍ കൊടികുത്തിവാണ ഒരു നൂറ്റാണ്ട് മുന്‍പ് നാനാജാതി മതസ്ഥര്‍ക്ക് ഒന്നിച്ചിരുന്ന് പഠിക്കാന്‍ ഒരു വിദ്യാലയം തുടങ്ങാന്‍ സി എസ് സുബ്രഹ്മണ്യം പോറ്റിക്ക് കഴിഞ്ഞത് ചരിത്രത്തിലെ വലിയൊരു കാര്യമാണ്.
സാമൂഹ്യ തിന്‍മകള്‍ക്കെതിരേ ഉറച്ച നിലപാടെടുത്ത ഒരു പോരാളിയായിരുന്നു സുബ്രഹ്മണ്യന്‍ പോറ്റിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.ശതാബ്ദി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനവും ജീവതാളം ശില്‍പം പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ആസ്തി വികസന ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപ അനുവദിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന ആര്‍ രാമചന്ദ്രന്‍ എം.എല്‍.എ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago