HOME
DETAILS
MAL
സഊദിയില്‍ ഇന്ത്യക്കാര്‍ക്കായി പൊതുമാപ്പ് ഒരു മാസം കൂടി നീട്ടി; ശനിയാഴ്ച മുതല്‍ നിലവില്‍ വരും
backup
September 15 2017 | 04:09 AM
റിയാദ്: സഊദിയില്‍ നിയമ വിരുദ്ധമായി കഴിയുന്ന ഇന്ത്യന്‍ പൗരന്മാര്ക്ക് മാത്രമായി പൊതുമാപ്പ് ഒരു മാസം കൂടി നീട്ടി അനുവദിച്ചു. ഈ മാസം 16 മുതല്‍ ഒരു മാസക്കാലത്തേക്ക് മാത്രമായാണ് പുതിയ ഇളവ് പ്രഖ്യാപിച്ചത്. ഇന്ത്യന്‍ അംബാസിഡര്‍ സഊദി അധികൃതരുമായി നടത്തിയ കൂടിക്കാഴ്ച്ചയിലെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരമാണ് പുതിയ പ്രഖ്യാപനം.
സഊദി സര്‍ക്കാരിന്റെ ഇന്ത്യക്കാരോടുള്ള കാരുണ്യ പരമായ സമീപനത്തിന് അംബാസിഡര്‍ ഇന്ത്യന്‍ ജനതയുടെ നന്ദിയും കടപ്പാടും അറിയിച്ചതായി ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ വിഭാഗം ഓഫിസറും മീഡിയ വിഭാഗം കൈകാര്യം ചെയ്യുന്ന അനില്‍ നൊട്ടിയാല്‍ അറിയിച്ചു. ശനിയാഴ്ച്ച മുതല്‍ ഒരു മാസക്കാലത്തേക്ക് മാത്രമാണ് പൊതുമാപ്പ് നീട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."