HOME
DETAILS
MAL
ഫിഫ ലോകകപ്പ്: കലൂരിലെ കടകള്‍ ഒഴിപ്പിക്കുന്നതിനെതിരേ ഹൈക്കോടതി
backup
September 15 2017 | 10:09 AM
കൊച്ചി: ഫിഫയുടെ അണ്ര് 17 ലോകകപ്പുമായി ബന്ധപ്പെട്ട് കൊച്ചി കലൂര്‍ സ്റ്റേഡിയം പരിസരത്തെ കടകള്‍ ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരേ ഹൈ്ക്കോടതി. പൗരന്മാരുടെ ജീവിക്കാനുള്ള അവകാശത്തെ പരിഗണിക്കണമെന്നും കടകള്‍ ഒഴിപ്പിച്ചാല്‍ ആര് നഷ്ടപരിഹാരം നല്‍കുമെന്നും കോടതി ചോദിച്ചു. ഒരു വിഭാഗം കടയുടമകളാണ് ജി.സി.ഡിഎയുടെ നീക്കത്തിനെതിരേ കോടതിയെ സമീപിച്ചത്.
ലോകകപ്പിന്റെ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് സ്റ്റേഡിയം കോംപ്ലക്സിലെ കടകള്‍ അടച്ചിടാന്‍ ജി.സി.ഡിഎ നോട്ടീസ് നല്‍കിയത്.
ഇന്നു മുതല്‍ മത്സരങ്ങള്‍ അവസാനിക്കുന്നത് വരെ കടകള്‍ തുറക്കരുതെന്നാണ് ഉത്തരവ്. ഫിഫയുടെ നിര്‍ദേശ പ്രകാരമാണ് ജി.സി.ഡിഎയുടെ തീരുമാനം. ഇക്കാര്യത്തില്‍ നാളെ തീരുമാനമറിയിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."