റോഹിംഗ്യകളെ സര്‍ക്കാര്‍ അഭയാര്‍ഥികളായി കാണണം, മുസ്ലിംകളായല്ല; അസദുദ്ദീന്‍ ഉവൈസി
ന്യൂഡല്‍ഹി: ടിബറ്റ്, ബംഗ്ലാദേശ്, ശ്രീലങ്കയില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ തങ്ങാമെങ്കില് പിന്നെന്തു കൊണ്ട് മ്യാന്മാറില് നിന്നുള്ള റോഹിംഗ്യന്‍ മുസ് ലിംകള്ക്കായിക്കൂടെന്ന് എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി.
ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്റീനെ പരാമര്‍ശിച്ചും അദ്ദേഹം വിമര്‍ശനമുന്നയിച്ചു. അവരുടെ രാജ്യത്ത് മതമൗലിക വാദികളുടെ ഭീഷണിയെത്തുടര്‍ന്ന് പതിറ്റാണ്ടിലേറെയായി ഇവിടെ തങ്ങുകയാണ്.
എല്ലാം നഷ്ടപ്പെട്ടവരെ തിരിച്ചയക്കുന്നത് മനുഷ്യത്വമാണോയെന്നും അദ്ദേഹം ചോദിച്ചു. തസ്ലീമ നസ്റീന് നിങ്ങളുടെ സഹോദരിയാവുമെങ്കില് എന്തുകൊണ്ട് റോഹിംഗ്യകള്‍ നിങ്ങളുടെ സഹോദരങ്ങള്‍ ആയിക്കൂടായെന്നും അദ്ദേഹം ചോദിച്ചു. ബി.ജെ.പി സര്‍ക്കാരിനോട് ഞങ്ങള്‍ക്ക് പറയാനുള്ളത്, അവരെ മുസ്ലിംകളായി കാണേണ്ട, അഭയാര്‍ഥികളായി കണ്ടാല്‍ മതിയെന്നാണെന്നും ഉവൈസി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."