ഡ്രൈവിങ് ലൈസന്‍സും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനൊരുങ്ങുന്നു
ന്യൂഡല്‍ഹി: ഡ്രൈവിങ് ലൈസന്‍സും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. ഇലക്ട്രോണിക് ആന്റ് ഐ.ടി വകുപ്പു മന്ത്രി രവി ശങ്കര്‍ പ്രസാദാണ് ഇക്കാര്യം അറിയിച്ചത്.
ഇക്കാര്യം കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു.
ആധാര്‍ വിവരങ്ങളുടെ സുരക്ഷയെ സംബന്ധിച്ച ആശങ്കള്‍ക്ക് മറുപടിയും അദ്ദേഹം പറഞ്ഞു. കൃഷ്ണമണി സ്കാന്‍, വിരലടയാളം പോലെയുള്ള ബയോമെട്രിക്ക് വിവരങ്ങള്‍ എന്‍ക്രിപ്റ്റഡ് ആയാണ് സൂക്ഷിക്കുന്നതെന്നും വളരെ സുരക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.
ആധാര്‍ കാര്‍ഡ് ഡിജിറ്റല്‍ ഐഡന്റിറ്റി മാത്രമാണെന്നും നമ്മുടെ പോക്കറ്റില്‍ ഐഡന്റിറ്റി കാര്‍ഡ് സൂക്ഷിക്കുന്നതു പോലെ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ ആധികാരികത ഉറപ്പുവരുത്താനും ഡ്യൂപ്ലിക്കേറ്റ് ഉപയോഗിക്കുന്നതു തടയാനുമാണ് ബയോമെട്രിക്ക് വിവരങ്ങള്‍ ചേര്‍ക്കുന്നത്. കള്ളപ്പണം തടയാനാണ് പാന്‍ കാര്‍ഡുമായി ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."