HOME
DETAILS
MAL
ആരാധനാലയങ്ങളില്‍ പോകുന്നത് ജനാധിപത്യ അവകാശം: മുല്ലക്കര
backup
September 16 2017 | 01:09 AM
കൊല്ലം: ഗുരുവായൂര്‍ സന്ദര്‍ശന വിവാദത്തില്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനെ പിന്തുണച്ച് സി.പി.ഐ നേതാവ്. ഒരു വ്യക്തിയുടെ ജനാധിപത്യ അവകാശമാണ് ദേവാലയത്തില്‍ പോകുന്നതും ആരാധന നടത്തുന്നതുമെന്നും മുന്‍മന്ത്രിയും സി.പി.ഐ നേതാവുമായ മുല്ലക്കര രത്നാകരന് എം.എല്‍.എ പറഞ്ഞു. ഓരോരുത്തരുടെയും വിശ്വാസം വ്യക്തിപരമാണ്. ആരാധനാലയങ്ങളില്‍ പോകുകയോ പോകാതിരിക്കുകയോ ചെയ്യാം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് മന്ത്രി കടകംപള്ളി സുരേന്ദ്രനോട് പാര്‍ട്ടി വിശദീകരണം ചോദിച്ചതിനെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തിനിടെ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."