ഹോമിയോ മേഖലയില്‍ വന്‍ പദ്ധതികള്‍ക്കു തുടക്കമിട്ടെന്ന് മന്ത്രി
തിരുവനന്തപുരം: ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഹോമിയോപ്പതി മേഖലയില്‍ വന്‍ പദ്ധതികള്‍ക്കു തുടക്കം കുറിച്ചതായി മന്ത്രി കെ.കെ ശൈലജ. ഹോമിയോപ്പതി രംഗത്ത് മുമ്പൊന്നുമില്ലാത്ത രീതിയിലുള്ള മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.ഹോമിയോ ഡയറക്ടറേറ്റ് കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാക്കുന്നതിന് സര്‍ക്കാര്‍ 7.50 കോടി രൂപ ഇതിനകം അനുവദിച്ചു. കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളജില്‍ എട്ടു നിലയുള്ള ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
തിരുവനന്തപുരം, കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളജുകളില്‍ പ്രാക്ടീസ് ഓഫ് മെഡിസിന് വിഭാഗത്തില്‍ പുതിയ പി.ജി കോഴ്സ് തുടങ്ങാന്‍ ഉത്തരവു നല്കി. കോഴിക്കോട് ഹോമിയോ മെഡിക്കല്‍ കോളജില്‍ ഇന്‍ഫര്‍ട്ടിലിറ്റി ക്ലിനിക്ക് ആരംഭിച്ചു. കണ്ണൂരിലെ ജനനി ഇന്‍ഫര്‍ട്ടിലിറ്റി സെന്റര്‍ ആശുപത്രിയായി ഉയര്‍ത്തുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."