പഴുതടച്ച അന്വേഷണം വേണം: ചെന്നിത്തല
തിരുവനന്തപുരം: രക്തം സ്വീകരിച്ച് എച്ച്.ഐ.വി ബാധിച്ച സംഭവത്തില്‍ പഴുതടച്ച സമഗ്ര അന്വേഷണം വേണമെന്നും കുറ്റവാളികളെ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു.
ആര്.സി.സിയില്‍ പെണ്‍കുട്ടിയെ സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രിയോട് ഫോണില്‍ സംസാരിച്ചപ്പോഴാണ് രമേശ് ചെന്നിത്തല ഇക്കാര്യം ആവശ്യപ്പെട്ടത്. ചികിത്സാ ചെലവുകള്‍ വഹിക്കുന്നത് കൂടാതെ കുടുംബത്തിന് സാമ്പത്തിക സഹായവും നല്‍കണമെന്ന് മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
സംഭവത്തെക്കുറിച്ച് 15 ദിവസം മുന്‍പ് ആരോഗ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടും യാതൊരു നടപടിയുമുണ്ടായില്ല എന്നത് ഞെട്ടിക്കുന്ന കാര്യമാണ്.
കഴിഞ്ഞ ദിവസം പിതാവ് തന്നെ വന്ന് കണ്ട് കാര്യങ്ങള്‍ വിശദീകരിക്കുകയും താന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കുകയും അത് വഴി മാധ്യമങ്ങള്‍ അറിയുകയും ചെയ്തപ്പോഴാണ് സര്‍ക്കാര്‍ അനങ്ങിയതെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."