ബാങ്ക് ഉദ്യോഗസ്ഥന് നേരെ ശകാര വര്‍ഷം ചൊരിഞ്ഞ് പശ്ചിമ ബംഗാള്‍ മന്ത്രി
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മന്ത്രി ബാങ്ക് ഉദ്യോഗസ്ഥന് നേരെ ശകാരവര്‍ഷം ചൊരിയുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ശകാരത്തിനിടെ തെറിവാക്കുകള്‍ വരെ ഉപയോഗിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഏറെ വിവാദമായിരിക്കുകയാണ് മന്ത്രിയുടെ നടപടി.
ഗഗുമാരി പ്രവിശ്യയിലൂടെ കടന്നു പോവുകയായിരുന്നു മന്ത്രി. അപ്പേഴാണ് ബാങ്കിനു മുന്നിലുള്ള ആളുകളുടെ നീണ്ട വരി ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ മന്ത്രി സ്ഥലത്തിറങ്ങി കാര്യമന്വേഷിച്ചു. ഇന്റര്‍നെറ്റ് പ്രശ്നങ്ങള്‍ മൂലം ബാങ്ക് നടപടികള്‍ ഇഴഞ്ഞാണ് നീങ്ങുന്നതെന്ന് ജനങ്ങള്‍ മറുപടി നല്കി. തുടര്‍ന്ന് മന്ത്രി ബാങ്കിലിറങ്ങി കാര്യങ്ങളന്വേഷിക്കുകയായിരുന്നു.
ജീവനക്കാരന് മാന്യമായാണ് പ്രതികരിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. എന്നിട്ടും മന്ത്രി മോശമായി സംസാരിക്കുകയായിരുന്നു.
സംഭവത്തെ കുറിച്ച് മന്ത്രിയും മറ്റു ഔദ്യോഗിക വൃത്തങ്ങളും പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."