ബാബരിക്കേസിലെ മുഖ്യ പരാതിക്കാരന് അന്തരിച്ചു
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള കേസിലെ പ്രധാന പരാതിക്കാരന് മഹന്ത് ഭാസ്കര്‍ ദാസ് അന്തരിച്ചു. 89 വയസ്സായിരുന്നു.
നിര്‍മോഹി അഖാര എന്ന ഹിന്ദുത്വ സംഘടനയുടെ സര്‍പഞ്ച് ആയിരുന്നു മഹന്ത് ഭാസ്കര്‍ ദാസ്. ഇതോടെ കേസിലെ ഇരു ഭാഗങ്ങളിലെയും പ്രധാന പരാതിക്കാര്‍ ഇല്ലാതായിരിക്കുകയാണ്.
ജൂലൈ 2016നാണ് കേസിലെ ഏറ്റവും പ്രായം കൂടിയ പരാതിക്കാരന് ഹാഷിം അന്‍സാരി മരിച്ചത്. അന്‍സാരിക്ക് 95 വയസ്സായിരുന്നു.
1959ലാണ് മഹന്ത് ഭാസ്കര്‍ ദാസ് അയോധ്യ ഭൂമി രാമജന്മഭൂമി ആണ് എന്ന് അവകാശവാദമുന്നയിച്ച് പരാതി ഫയല്‍ ചെയ്തത്.
ബാബരി മസ്ജിദിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ആദ്യമായി പരാതി നല്കിയ വ്യക്തി ഹാഷിം അന്‍സാരിയാണ്. 1949ലാണ് അന്‍സാരി അയോധ്യ ഭൂമിയുടെ ഉടമസ്ഥാവകാശമുന്നയിച്ച് പരാതി ഫയല്‍ ചെയ്തത്. അയോധ്യ സ്വദേശിയായിരുന്നു അന്‍സാരി.
പിന്നീട് 1961ല്‍ സുന്നി സെന്‍ട്രല്‍ വഖ്ഫ് ബോര്‍ഡ് ഫയല്‍ ചെയ്ത പരാതിയില്‍ പ്രധാന പരാതിക്കാരന് അന്‍സാരിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."