HOME
DETAILS

ഗുട്ടന്‍ബര്‍ഗിന്റെ കാലത്ത് നിന്ന് സുക്കര്‍ബര്‍ഗിന്റെ കാലത്തേക്ക്

  
backup
September 16 2017 | 06:09 AM

%e0%b4%97%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%a8%e0%b5%8d%e2%80%8d%e0%b4%ac%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b4%be%e0%b4%b2%e0%b4%a4

ഇന്റര്‍നെറ്റിന്റെ വ്യാപനം നമുക്ക് സമ്മാനിച്ച ശീലമാണ് സോഷ്യല്‍മീഡിയ. രാജ്യത്ത് ഇന്റര്‍നെറ്റിന്റെ ഉപയോഗം രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോള്‍ ഡിജിറ്റലൈസേഷന്‍ നല്‍കുന്ന ആശങ്കകളും സോഷ്യല്‍മീഡിയയുടെ കടന്നുകയറ്റവും പ്രസക്തമാകുകയാണ്. ഇന്ത്യയെ പോലുള്ള വികസ്വര രാജ്യത്തിലെ ഗ്രാമ കേന്ദ്രീകൃത സമൂഹത്തില്‍ ഇവ ഉയര്‍ത്തുന്ന വെല്ലുവിളികളെ നിസാരവല്‍ക്കരിക്കാന്‍ നമുക്കാവില്ല.


പൗരാണികകാലത്ത് വാര്‍ത്തകളറിയാന്‍ ദൂതന്മാര്‍ നിയമിതരായിരുന്നു. പിന്നെ അവ വാര്‍ത്താമാധ്യമങ്ങള്‍ക്ക് വഴി മാറി. ഇന്ന് നവമാധ്യമങ്ങളുടെ കാലമാണ്.അത്യാധുനിക സംവിധാനങ്ങള്‍ നിറഞ്ഞ ദൃശ്യസ്രാവ്യ വാര്‍ത്താമാധ്യമങ്ങളേക്കാള്‍ രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ആശ്രയിക്കുന്നത് സോഷ്യല്‍മീഡിയയെ ആണ്.


ചുരുങ്ങിയ കാലം കൊണ്ടുതന്നെ സമൂഹത്തിലെ പൊതുപ്രതികരണവേദിയായി മാറാന്‍ നവമാധ്യമങ്ങള്‍ക്ക് സാധിച്ചു. ഇരുതലമൂര്‍ച്ചയുള്ള ഒരായുധമാണ് സോഷ്യല്‍മീഡിയ എന്ന് പറയേണ്ടിയിരിക്കുന്നു. വളരെ കരുതലോടെ ഉപയോഗിക്കുന്നവര്‍ക്ക് ഗുണവും അല്ലാത്തവര്‍ക്കു ദോഷവും അവ സമ്മാനിക്കുന്നു. ലോകത്തിന്റെ ദ്രുതഗതിയിലുള്ള ഈ ഒഴുക്കില്‍ നമ്മുടെ ജീവിതത്തെ ബാധിച്ചിരിക്കുന്ന രോഗാവസ്ഥയാണ് സോഷ്യല്‍മീഡിയയുടെ വര്‍ധിച്ച ഉപയോഗം. വിദ്യാലയങ്ങള്‍ തൊട്ട് തൊഴില്‍ശാലകള്‍ വരെ നവമാധ്യമങ്ങളിലൂടെയാണ് സ്പന്ദിച്ച് കൊണ്ടിരിക്കുന്നത്.


തിരക്കുകളുടെ ലോകവും ജീവിതവുമാണ് ഇന്ന്.നിത്യജീവിതത്തില്‍ ചുറ്റുപാടുകളെക്കുറിച്ച് ബോധവാന്മാരല്ലാത്ത പുതിയ തലമുറ രണ്ട് കണ്ണുകളും രണ്ട് വിരലുകളും സ്‌ക്രീനില്‍ കുരുക്കിയിട്ടിരിക്കുന്നു.അവ കൊണ്ടാണ് അവര്‍ ജീവിക്കുന്നത്. പരീക്ഷയിലെ മാര്‍ക്കോ ഭാവിയെക്കുറിച്ചുള്ള ആശങ്കയോയല്ല അവര്‍ചര്‍ച്ച ചെയ്യുന്നത്. പോസ്റ്റ് ചെയ്ത ഫോട്ടോക്ക് ലഭിച്ച ലൈക്കുകളോ കമന്റുകളോ ആയിരിക്കും.ഒരു മുറിയില്‍ തൊട്ടടുത്തിരിക്കുന്നവര്‍ പരസ്പരം സംസാരിക്കുന്നില്ലെങ്കിലും ലോകത്ത് വിവിധ കോണുകളിലുള്ളവര്‍ അംഗമായ സോഷ്യല്‍ ഗ്രൂപ്പുകളിലെ ചര്‍ച്ചയില്‍ സജീവമായിരിക്കും. നേരമ്പോക്കിനായുള്ള ചര്‍ച്ചകള്‍ക്ക് പകരം ക്രിയാത്മകവും വിവേകപൂര്‍ണവുമാകുമ്പോഴുമാണ് നവമാധ്യമങ്ങളിലെ ഗ്രൂപ്പുകള്‍ അവയുടെലക്ഷ്യം കൊണ്ട് സമ്പന്നമാകുന്നത്.


സോഷ്യല്‍മീഡിയയുടെ വര്‍ധിച്ച ഉപയോഗം മൊബൈല്‍ വ്യവസായത്തില്‍ വിപ്ലവം തന്നെ സൃഷ്ടിച്ചിരിക്കുകയാണ്. സോഷ്യല്‍ മീഡിയക്കനുസൃതമായ നവീന സാങ്കേതികവിദ്യയൊരുക്കി മൊബൈല്‍ കമ്പനികള്‍ പ്രതിവര്‍ഷം കോടികളാണ് കൊയ്തു കൊണ്ടിരിക്കുന്നത്. ഇന്റര്‍നെറ്റിന്റെ ഉപയോഗം വര്‍ധിച്ചതിലൂടെ ഡാറ്റാപാക്കുകള്‍ വിറ്റഴിക്കാനും അതുവഴി വന്‍ ലാഭംകൊയ്യാനും മൊബൈല്‍ പ്രൊവൈഡര്‍മാരും ഇന്ന് മാത്സര്യബുദ്ധിയോടെ രംഗത്തുണ്ട്.ജിയോ സിം തുടങ്ങിവച്ച വിപ്ലവം ഇന്ന് രാജ്യം മുഴുവന്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നു.


നമ്മുടെ പ്രതികരണശേഷിയെ ഉയര്‍ത്തുന്നതില്‍ സോഷ്യല്‍മീഡിയക്ക് വലിയൊരു പങ്കുണ്ട്.വര്‍ത്തമാനകാലത്തെ സംഭവവികാസങ്ങളെ പുതുതലമുറ നോക്കിക്കാണുന്നത് പലപ്പോഴും വ്യത്യസ്തമായ രീതിയിലായിരിക്കും. ഒരേ സമയം നവമാധ്യമങ്ങളിലെ നിരവധി ഗ്രൂപ്പുകളിലോ കമ്മ്യൂണിറ്റികളിലോ അംഗമായിരിക്കും പലരും. ഗ്രൂപ്പില്‍ നിന്നു ലഭിക്കുന്ന വാര്‍ത്തകള്‍ ഏറ്റവും വേഗത്തില്‍ ഷെയര്‍ ചെയ്യാനാണ് പലര്‍ക്കും തിടുക്കം. പലപ്പോഴും ഒന്നു വായിച്ചുനോക്കാനുള്ള ക്ഷമപോലും പലരും കാണിക്കാറില്ല. ലഭിച്ച പോസ്റ്റുകളുടെ യാഥാര്‍ഥ്യമറിയാതെ ഷെയര്‍ ചെയ്യുന്നത് പലപ്പോഴും വലിയ ദുരന്തങ്ങള്‍ക്ക് തന്നെ കാരണമാകും. സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇങ്ങനെ ലഭിക്കുന്ന വാര്‍ത്തകളുടെ അനന്തരഫലത്തെക്കുറിച്ച് പടച്ച് വിടുന്നവര്‍ തന്നെ ബോധവാന്മാരായിരിക്കില്ല.വര്‍ഷകാലത്ത് ശക്തമായ പേമാരിയെത്തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിക്കുന്നത് സ്വാഭാവികമാണ്.


കഴിഞ്ഞ അധ്യായനവര്‍ഷത്തില്‍ കണ്ണൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് പലപ്പോഴും കലക്ടര്‍ക്കു മുന്‍പേ അവധി പ്രഖ്യാപിച്ചത് സോഷ്യല്‍മീഡിയ ആയിരുന്നു. അപ്രഖ്യാപിത അവധി പോലും സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് അവധിയാക്കി മാറ്റിയതോടെ കലക്ടര്‍ക്ക് സൈബര്‍ സെല്ലില്‍ പരാതി നല്‍കേണ്ടി വന്നു. മലയാളത്തിലെ പ്രമുഖ താരങ്ങളായ സലീം കുമാര്‍, ജഗതി ശ്രീകുമാര്‍, മാമുക്കോയ തുടങ്ങിയവരെ കൊല്ലാതെ കൊന്നും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ മരണത്തിന്റെ രണ്ടുദിനം മുന്‍പുതന്നെ വകവരുത്തിയതും സോഷ്യല്‍മീഡിയ തന്നെയാണ്.


സോഷ്യല്‍മീഡിയ വ്യാപകമായതോടെ അവയുടെ വര്‍ധിച്ച ഉപയോഗം രോഗാവസ്ഥയിലേക്ക് നമ്മെക്കൊണ്ടെത്തിച്ചിരിക്കുന്നു. ഇന്റര്‍നെറ്റിനോടുള്ള അമിതമായ വിധേയത്വം നെറ്റ് അഡിക്റ്റ് എന്നൊരു പുതിയൊരു മാനസികരോഗമായി വൈദ്യശാസ്ത്രം കണക്കാക്കി തുടങ്ങിയിട്ടുണ്ട്. മദ്യത്തിനോ മയക്കുമരുന്നിനോ അടിമയായവരെ പോലെ ഇന്റര്‍നെറ്റിന് അടിമയായിട്ടുള്ളവരെയും ഇനി ചികിത്സിക്കേണ്ടിവരും. ഇത്തരം രോഗാവസ്ഥയിലൂടെ നീങ്ങുന്നവരെ വിദേശരാജ്യങ്ങളില്‍ ഡീ അഡിക്ഷന്‍ സെന്ററുകളെന്ന നവ ചികിത്സാലയത്തില്‍ പ്രവേശിപ്പിക്കാറുണ്ട്. നമ്മുടെ കൊച്ചുകേരളത്തിലും ഈ അവസ്ഥ സംജാതമായിക്കൊണ്ടിരിക്കുകയാണെന്നു പറയാതെ വയ്യ.


സോഷ്യല്‍മീഡിയ നിരോധനമല്ല നിയന്ത്രണമാണ് നമുക്കാവശ്യം. നവമാധ്യമങ്ങളെ നഖശിഖാന്തം എതിര്‍ക്കുന്നവരോട് ഒരുവാക്ക്, നവമാധ്യമങ്ങല്ല അവ ഉപയോഗിക്കുന്നവരുടെ നിലപാടാണ് അവയെ നല്ലതോ ചീത്തയോ ആക്കി മാറ്റുന്നത്

 

 


സോഷ്യല്‍ മീഡിയ നമുക്ക് സമ്മാനിച്ചത്

 

  • വിജ്ഞാനവും വാര്‍ത്തകളും ഏറ്റവും വേഗത്തില്‍ കൈമാറ്റം ചെയ്യാന്‍ സാധിച്ചു.ഇതോടെ കാണാതായ കുട്ടി, നഷ്ടമായ രേഖകള്‍, ആവശ്യമായ രക്തഗ്രൂപ്പ്, രോഗചികിത്സയ്ക്കാവശ്യമായ പണം സ്വരൂപിക്കല്‍ എന്നിവ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു തുടങ്ങി.
  • വ്യാപാരസംബന്ധമായ പരസ്യങ്ങള്‍ ഏറ്റവും കുറഞ്ഞ ചെലവിലും ഏറ്റവും വേഗത്തിലും വ്യാപിപ്പിക്കാനും അതുവഴി ഓണ്‍ലൈന്‍ വിപണിയുടെ അനന്തസാധ്യതകള്‍ തുറന്നിടാനും സാധിച്ചു.
  • ആശയങ്ങളെ മനോഗതികള്‍ക്കനുസൃതമായി പകര്‍ത്താനും അതിനു ഭാഷയും വ്യാകരണനിയമങ്ങളും തടസമില്ലെന്ന് ഉദ്‌ഘോഷിച്ച് ബ്ലോഗുകള്‍ ഉദയം ചെയ്തു. ഇതിലൂടെ ഏതൊരാള്‍ക്കും സ്വയം എഴുത്തുകാരനും പ്രസാധകനുമായി മാറാമെന്ന പൊതു ബോധം വളര്‍ന്നുതുടങ്ങി.
  • സിനിമയുടെ സാമ്പത്തികച്ചെലവോ ഒരുക്കങ്ങളോ ഇല്ലാതെ അല്‍പ്പം സിനിമാ മോഹങ്ങള്‍ സ്വന്തമായവര്‍ക്ക് ഷോട്ട് ഫിലിം നിര്‍മിച്ച് ചലച്ചിത്ര ലോകത്തിന്റെ ഭാഗമാകാന്‍ സാധിച്ചു.
  • കാമറക്ക് പിന്നില്‍ നിന്നിരുന്ന ഫോട്ടോഗ്രാഫര്‍ ഫ്രെയിമിനുള്ളിലേക്ക് ചേക്കേറുന്ന സെല്‍ഫികള്‍ ഉദയം ചെയ്തു. ഞാന്‍ ഇവിടെയുണ്ട് എന്ന ധ്വനിയുയര്‍ത്തി കാഴ്ചകളിലേക്ക് ഓരോരുത്തരും സ്വന്തം മുഖത്തെ ചേര്‍ത്തുവച്ചു തുടങ്ങി. ഇതോടെ ഫ്രണ്ട് കാമറയുടെ പിക്‌സല്‍ കപ്പാസിറ്റി നോക്കി മൊബൈല്‍ ഫോണുകള്‍ വാങ്ങിത്തുടങ്ങി.
  • സൗഹൃദങ്ങള്‍ക്കും കുടുംബബന്ധങ്ങള്‍ക്കും പുതിയ മാനംകൈവന്നു തുടങ്ങി. കാണുന്ന കാഴ്ചകളും അവയില്‍ നമ്മുടെ ഇടപെടലുകളും ദൃശ്യങ്ങളായി മാറി. മൊബൈല്‍ സ്വന്തമായവരെല്ലാം ഫോട്ടോഗ്രാഫറായി.തല്‍സമയ സംപ്രേഷണം മൊബൈല്‍ കാമറകളും സോഷ്യല്‍ മീഡിയയും ഏറ്റെടുത്തുതുടങ്ങി.
  • ലോകത്തിന്റെ വിവിധ കോണുകളിലുള്ളവര്‍ ചാറ്റിംഗ് റൂമില്‍ ഒത്തുചേര്‍ന്ന് ഒരേസമയം വിശേഷങ്ങള്‍ പങ്കുവയ്ക്കാന്‍ തുടങ്ങി.
  • സന്തോഷം, സന്താപം,ആശങ്ക എന്നിവ അറിയിച്ചുകൊണ്ടുള്ള സ്റ്റാറ്റസുകള്‍ മനോഗതിയുടെ കണ്ണാടിയായി.സ്റ്റാറ്റസുകളും പ്രൊഫൈല്‍ ചിത്രങ്ങളും കൊണ്ട് മറ്റുള്ളവര്‍ നമ്മുടെ മാനസികാവസ്ഥയെ അളക്കാന്‍ തുടങ്ങി.
  • സാമൂഹിക രാഷ്ട്രീയമേഖലകളിലെ സംഭവ വികാസങ്ങളെ ഇകഴ്ത്തിയും പുകഴ്ത്തിയും ട്രോള്‍ സാഹിത്യമെന്ന പുതിയൊരു ശാഖയ്ക്ക് തുടക്കമിട്ടതിലൂടെ നമ്മുടെ നര്‍മബോധത്തെ വികസിപ്പിക്കാന്‍ സാധിച്ചു.
  • വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം വ്യാപകമായി
  • സോഷ്യല്‍മീഡിയയുടെ വര്‍ധിച്ച ഉപയോഗം നിരവധി മാനസിക സംഘര്‍ഷങ്ങളുണ്ടാക്കിത്തുടങ്ങി.കുടുംബബന്ധങ്ങളെ ശിഥിലമാക്കുന്നതില്‍ സോഷ്യല്‍ മീഡിയയും ചെറുതല്ലാത്ത പങ്കുവഹിച്ചു.
  • പോണോഗ്രാഫിയുടെ വ്യാപനവും ഉപയോഗവും വര്‍ധിച്ചു. അന്യന്റെ നഗ്നതകള്‍ ചാറ്റ്‌റൂമില്‍ ചൂടുള്ള വിഷയമായി മാറി.ലൈംഗികച്ചുവയുള്ള ആക്ഷേപങ്ങള്‍ വര്‍ധിച്ചു.
  • രാജ്യത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനുതകുന്ന തീവ്രവാദത്തിന് വളരാന്‍ അവസരം സൃഷ്ടിക്കുന്നതിലൂടെ സൈബര്‍ ടെററിസം ഓരോ രാജ്യത്തേയും സര്‍ക്കാറുകള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി.
  • ഹാക്കിങ്, ഫിഷിങ് പോലെയുള്ള സൈബര്‍ കുറ്റകൃത്യങ്ങളുടെ വ്യാപനം പതിന്‍മടങ്ങ് വര്‍ധിച്ചു.
  • വ്യക്തിഹത്യ വ്യാപകമായി.
  • വര്‍ഗീയചിന്താഗതി വളര്‍ത്താനുള്ള ഇടമായി മാറി

 

 


സോഷ്യല്‍ മീഡിയ നാം പഠിച്ചത്

 

  • കുടുംബബന്ധങ്ങളും സൗഹൃദങ്ങളും നവമാധ്യമങ്ങള്‍വഴി ഊട്ടിയുറപ്പിച്ച് സമയവും ധനവും ലാഭിക്കാം
  •  ഇമോജികളിലൂടെ മനോവികാരം പങ്കുവച്ച് അക്ഷരങ്ങളെ മാറ്റിനിര്‍ത്താം
  • ഫെയ്ക്ക് അക്കൗണ്ടുകള്‍ സൃഷ്ടിച്ച് അപരനെ വഞ്ചിക്കാം
  • ഓണം, വിഷു, ക്രിസ്മസ്,ഈദ് തുടങ്ങിയവ ഇന്റര്‍നെറ്റിലൂടെ ആഘോഷിക്കാം

ഭരണകൂടങ്ങളുടെ നേട്ടങ്ങളും കോട്ടങ്ങളും കൂടുതലായും ആഘോഷിക്കപ്പെടുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണ്. ഭരണ പ്രതിപക്ഷങ്ങള്‍ ഉയര്‍ത്തുന്ന അവകാശവാദങ്ങളെ പരസ്യവിചാരണ ചെയ്യാന്‍ ലോകത്ത് ഏറ്റവും സ്വാതന്ത്ര്യം നവമാധ്യമങ്ങള്‍ക്ക് തന്നെയാണ്. ഈജിപ്റ്റിലെ ഹോസ്‌നി മുബാറക്കിന്റെ പതനത്തിനും ഇന്ത്യയിലെ മോദി ഭരണത്തിന്റെ ഉദയത്തിനും ഒരു പരിധിവരെ കാരണം നവമാധ്യമങ്ങള്‍ തന്നെ.പാരമ്പര്യ മാധ്യമങ്ങള്‍ക്ക് നവമാധ്യമങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണി വളരെ വലുതാണെന്ന് സമ്മതിക്കാതിരിക്കാനാവില്ല



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  25 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  25 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  25 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  25 days ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  25 days ago
No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  25 days ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago