ലൈഫ് ഭവന പദ്ധതി അര്‍ഹരെ ഉള്‍പ്പെടുത്തിയുള്ള ലിസ്റ്റ് പ്രസിദ്ധപ്പെടുത്തണമെന്ന് യു.ഡി.എഫ്
തൊട്ടില്‍പ്പാലം: സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിക്കൊണ്ട് നിലവില്‍ കാവിലുംപാറ പഞ്ചായത്ത് തയാറാക്കിയ ലൈഫ്ഭവനപദ്ധതിയുടെ ലിസ്റ്റ് റദ്ദാക്കുകയും ആസ്ഥാനത്ത് അര്‍ഹരായ ഗുണഭോക്താക്കളെ ഉള്‍പ്പെടുത്തിയുള്ള ലിസ്റ്റ് പ്രസിദ്ധപ്പെടുത്തണമെന്നും കാവിലുംപാറ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ആവശ്യപ്പെട്ടു.
ഏറെ തിടുക്കപ്പെട്ട് പ്രസിദ്ധപ്പെടുത്തിയ ലിസ്റ്റില്‍ ഓട്ടേറെ അനര്‍ഹര്‍ കയറിപ്പറ്റിയിട്ടുണ്ട്. മാത്രമല്ല, ലിസ്റ്റ് പരിശോധിക്കാന്‍ ജനങ്ങള്‍ക്ക് യാതൊരു അവസരവും നല്‍കിയിട്ടില്ല. രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പ്രസ്തുത ലിസ്റ്റ് തയാറാക്കിയിട്ടുള്ളത്. ഉറപ്പുള്ള ഭിത്തിയും ഓടുമേഞ്ഞ മേല്‍ക്കൂരയുള്ളതുമായ വീടുകളില്‍ താമസിച്ചുവരുന്നവരെ നിലവില്‍ പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ വര്‍ഷങ്ങളോളായി ഓലമേഞ്ഞ വീടുകളില്‍ താമസിച്ചുപോരുന്ന ഒട്ടേറെ കുടുംബങ്ങള്‍ പദ്ധതിക്ക് പുറത്തായത് ദുരൂഹത സൃഷ്ടിക്കുന്നതായും യു.ഡി.എഫ് ആരോപിച്ചു. പൂര്‍ണമായ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള പുതിയ ലിസ്റ്റ് തയാറാക്കാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കാന്‍ യു.ഡി.എഫ് യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."