കരാറുകാരുടെ സമരം ഒത്തുതീര്‍പ്പായില്ല മാവൂരില്‍ കുടിവെള്ളത്തിനായി നെട്ടോട്ടം
മാവൂര്‍: കൂലിക്കു വേണ്ടി കരാര്‍തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല സമരം ഇന്നലെ നടന്ന ചര്‍ച്ചയിലും ഒത്തുതീര്‍പ്പായില്ല. ഇതോടെ മാവൂരില്‍ കുടിവെള്ളത്തിനായി ആളുകള്‍ നെട്ടോട്ടത്തില്‍. കോഴിക്കോട് ഡിവിഷനിലെ മൂന്നിടങ്ങളില്‍ നിലവില്‍ റിപ്പയറിങ് ജോലി നടത്തേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ ഇന്നലെ നടത്തിയ ചര്‍ച്ചയും ഒത്തുതീര്പ്പാകാത്തതിനാലാണ് അധികൃതര്‍ ബദല്‍ മാര്‍ഗങ്ങള്‍ ആലോചിക്കാന്‍ നിര്‍ബന്ധിതരായത്.
ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന താത്തൂര്‍ പൊയിലിലെ പമ്പിങ് റിപ്പയറിങ് നടക്കുന്നതിനാല്‍ മൂന്നു ദിവസമായി മുടങ്ങിക്കിടക്കുകയാണ്. ഇന്നലെ ഏതാനും സമയം ഘട്ടംഘട്ടമായി പമ്പിങ് നടത്തിയതിനാല്‍ താഴ്ന്ന വിതാനത്തിലുള്ള ചുരുക്കം സ്ഥലങ്ങളില്‍ മാത്രം വെള്ളം ലഭ്യമാക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ ഉയര്‍ന്ന പ്രദേശങ്ങളിലുള്ളവര്‍ വെള്ളമില്ലാതെ ഇപ്പോഴും ദുരിതത്തിലാണ്.
മാവൂര്‍ അടുവാഡിനും കിടാപ്പില്‍ താഴത്തിനുമിടയില് മൂന്നിഞ്ച് പൈപ്പുപൊട്ടിയതോടെയാണ് ഈ പ്രദേശത്തേക്കുള്ള വാള്‍വ് അടച്ചത്. നിലവില്‍ കരാറുകാര്‍ക്ക് 6 മാസത്തെ ജോലി ചെയ്തതിനുള്ള കൂലിയാണ് സര്‍ക്കാരില്‍ നിന്ന് കിട്ടാനുള്ളത്. ഇതില്‍ മൂന്നു മാസത്തേതു മാത്രമെ ലഭ്യമായിട്ടുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."