ഒളവണ്ണയില്‍ 'ഒരുമുറം പയറും ഒരുകുട്ട മീനും' പദ്ധതി
പന്തീരാങ്കാവ്: ഒളവണ്ണ പഞ്ചായത്തില്‍ 'ഒരുമുറം പയറും ഒരുകുട്ട മീനും' പദ്ധതി ആരംഭിച്ചു. കേരള സര്‍ക്കാരിന്റെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായാണു പദ്ധതി നടപ്പാക്കുന്നത്. ഒളവണ്ണ കൃഷിഭവനും പഞ്ചായത്തും ഒരുവര്‍ഷം മുന്‍പ് കമ്പിളിപ്പറമ്പില്‍ മാമ്പുഴയുടെ തീരത്തു പ്രവര്‍ത്തനമാരംഭിച്ച ഓര്‍ഗാനോ ഫാമുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ഉള്‍പ്പെട്ട പള്ളിപ്പുറത്തെ നീര്‍ത്തടത്തില്‍ 25 സെന്റ് സ്ഥലത്ത് രണ്ടുകുളങ്ങള്‍ നിര്‍മിച്ച് ഇരുമ്പുദണ്ഡുകള്‍ക്ക് മുകളില്‍ പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് വല കെട്ടിയിട്ടുണ്ട്. മുട്ടാഞ്ചേരി രാജന്റെ സ്ഥലമാണ് ഉപയോഗപ്പെടുത്തുന്നത്.
കുളം നിര്‍മിക്കുന്നതിനു പരമാവധി 75,000 രൂപ വരെ ഇത്തരം പദ്ധതികള്‍ക്ക് കൃഷി വകുപ്പ് അനുവദിക്കുമെന്നും നീര്‍ത്തടങ്ങള്‍ മണ്ണിട്ടുമൂടുന്ന പ്രവണത ഒഴിവാക്കുന്നതിനും അന്യംനിന്നുപോകുന്ന കാര്‍ഷിക സംസ്‌കൃതി തിരിച്ചു കൊണ്ടുവരിക എന്നതും കൂടിയാണ് ഇത്തരം പദ്ധതികള്‍ കൊണ്ട് കൃഷി വകുപ്പ് ഉദ്ദേശിക്കുന്നതെന്നും കൃഷി ഓഫിസര്‍ അജയ് അലക്‌സ് പറഞ്ഞു. നട്ടര്‍, ഗിഫ്റ്റ് ഫിലാപ്പിയ എന്നീ ഇനങ്ങളില്‍ പെട്ട 6000 മത്സ്യക്കുഞ്ഞുങ്ങളെയാണ് കുളത്തില്‍ നിക്ഷേപിക്കുന്നത്. ഇതിലൂടെ ആറു ടണ്‍ മത്സ്യം വിളവെടുക്കാന്‍ സാധിക്കുമെന്നും കൃഷി ഓഫിസര്‍ പറഞ്ഞു.
കുളത്തിനു ചുറ്റുമുള്ള പ്രദേശത്താണ് പയര്‍ കൃഷി ചെയ്യുന്നത്. രണ്ടിനം മത്സ്യങ്ങളുടെ വളര്‍ച്ചാ കാലഘട്ടത്തിലും പ്രജനന സമയത്തുമായി അമോണിയയുടെ സാന്നിദ്ധ്യം ഉണ്ടാകുമെന്നും അത് കുളക്കരയില്‍ കൃഷി ചെയ്യുന്ന പയറിനു വളമായി മാറുമെന്നും കര്‍ഷകര്‍ പറയുന്നു. പഞ്ചായത്ത് പ്രസിഡന്റ് കെ. തങ്കമണി കുളത്തില്‍ മത്സ്യങ്ങളെ നിക്ഷേപിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ ജയപ്രകാശന്‍, പഞ്ചായത്ത് അംഗങ്ങളായ ഷീന, മീത്തില്‍ അബ്ദുല്‍ അസീസ്, മനോഹരന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കര്‍ഷകര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."